Kesari WeeklyKesari

ഇതുകേട്ടില്ലേ?

ഇത് സൗദിയിലല്ല; കേരളത്തില്‍

on 03 November 2017


സൗദി അറേബ്യയിലോ ഇറാനിലോ നിന്നെടുത്തതല്ല ഈ ഫോട്ടോ. മതേതര കേരളത്തിന്റെ രോമാഞ്ചമായ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. ഈ ഗ്രൂപ്പ് ഫോട്ടോയില്‍ ഒരാളുടെ മുഖം മാത്രമേ കാണാനുള്ളു. അത് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെതാണ്. കൂടെയുള്ളത് വനിതാ ബ്ലാക് കാറ്റുകളല്ല; ഉളിയത്തടുക്കയിലെ അറബികോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. മുഖം കറുത്തതുണികൊണ്ടു മൂടി ബുര്‍ക്കയും ഗ്ലൗസും ധരിച്ച ഈ കുട്ടികള്‍ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന് ആരും ചോദിക്കരുത്.
മുസ്ലീംലീഗിന്റെ കേരള ലോയേ ഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സി. ഷുക്കൂര്‍ ഈ ചോദ്യം ചോദിച്ചു പോയി. പിന്നെ ഷുക്കൂറിനു നേരെ തെറിയഭിഷേകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍. 'ഈ ചിത്രം നമ്മോട് ചിലതു പറയുന്നുണ്ട്. ഇതു കാണുന്നവര്‍ക്ക് അതു നല്‍കുന്ന സന്ദേശം മനസ്സിലാകും. ഇതു നമ്മുടെ നാടിനു നല്ലതാണോ? ഈ ചിത്രത്തില്‍ ഒരാള്‍ക്കേ മുഖമുള്ളു. അത് ജില്ലാപോലീസ് മേധാവിക്കാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖം മറച്ചുനടക്കുന്നതാണ് മതമെങ്കില്‍ എങ്ങിനെ ഒരു മുസ്ലീം സ്ത്രീയ്ക്ക് ഡോക്ടറായും എഞ്ചിനീയറായും വക്കീലായും അദ്ധ്യാപികയായും ജോലി ചെയ്യാനാകും എന്നാണദ്ദേഹത്തിന്റെ ചോദ്യം.  മലയാളി മുസ്ലീം ആദ്യം മലയാളിയാകണമെന്നും നമ്മുടെ വ്യക്തിത്വത്തിന്റെ മൂലക്കല്ല് മലയാളമായിരിക്കണമെന്നും ഷുക്കൂര്‍ തറപ്പിച്ചു പറയുന്നു. അതിന്റെ പേരില്‍ വാട്ട്‌സാപ്പിലും മറ്റുമായി ഷുക്കൂറിനു നേരെ വന്‍ തെറിയഭിഷേകം. ജില്ലാ പഞ്ചായത്ത് മെമ്പറും സി.പി.എം നേതാവുമായ പി.സി. സുബൈദ പറയുന്നത് ''പത്തു  മുപ്പതുവര്‍ഷമായിട്ടേ ഈ മാറ്റമുണ്ടായിട്ടുള്ളു; അഞ്ചുവയസ്സായ പിഞ്ചുകുട്ടികള്‍ മദ്രസയില്‍ പോകുന്നതു ബുര്‍ഖ ഇട്ടുകൊണ്ടാ''ണെന്നാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഐ.എസ് റിക്രൂട്ടുമെന്റ് കൂടിവരികയാണ്. ഷുക്കൂറിനെ പോ ലുള്ള ലീഗുകാരും സൈനബയെപോലുള്ള മാര്‍ക്‌സിസ്റ്റുകാരും ചിന്തിക്കട്ടെ - ആരാണ് ഇതിന് ഉത്തരവാദികളെന്ന്.

അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ വന്നാല്‍ ആര്‍ക്കാണ് പ്രശ്‌നം?
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാമോ എന്ന ചോദ്യം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഈ ചര്‍ച്ച ഹിന്ദു സമൂഹത്തില്‍ വലിയ പ്ര ശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആരാധനയ്ക്കായി ക്ഷേത്രത്തില്‍ എത്തുകയും ദര്‍ ശനം നടത്തുകയും ചെയ്താല്‍ പ്രശ്‌നം ആ മതക്കാര്‍ക്കാണ്. കേരളത്തിലെ മൗലവിമാര്‍ക്കും പള്ളിക്കമ്മറ്റിക്കാര്‍ക്കും അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കാനും കണ്ണുരുട്ടാനും മാത്രമേ സമയമുണ്ടാകൂ.
കഴിഞ്ഞ ദീപാവലി നാളില്‍ വാരണാസിയിലെ സങ്കടമോചനക്ഷേത്രത്തിലെ രാമഭഗവാനുമുമ്പില്‍ കാശിയിലെ മുസ്ലീംമഹിളാ ഫൗണ്ടേഷന്‍ സ്ഥാപകപ്രസിഡന്റായ നസ്‌നീന്‍ അന്‍സാരിയും ഏതാനും മുസ്ലീംസ്ത്രീകളും ആരതി അര്‍പ്പിച്ചു. ദാറുല്‍ ഉലും ദിയോബന്ദിലെ മൗലവിമാര്‍ ഇതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കയാണ്. ദീപാവലി നാളില്‍ തന്നെ സഹറാന്‍പൂരിലെ തന്റെ ഗ്ലോക്കല്‍ സര്‍വ്വകലാശാലയില്‍ നടന്ന പൂജയില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നിയമസഭാംഗം ഹാജി ഇക്ബാല്‍ പങ്കെടുത്തു. ഇതിന്റെ പേരില്‍ മൗലവിമാര്‍ അദ്ദേഹത്തെ മതഭ്രഷ്ടനാക്കി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ മതനേതൃത്വത്തിന്റെ മേല്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് അഖിലകേസ്സിലും ലൗജിഹാദിലും കാണുന്നത്. 
എന്നാല്‍ മുസ്ലീം - ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഹിന്ദു ആരാധനാക്രമങ്ങളോട് ആഭിമുഖ്യം കാട്ടുന്നവര്‍ വര്‍ദ്ധിക്കുകയാണ്. ക്ഷേത്രങ്ങളില്‍ വഴിപാടു കഴിക്കുന്നവരുടെ പട്ടിക നോക്കിയാല്‍ ഇതു മനസ്സിലാക്കാം. അവര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി ലഭിച്ചാല്‍ ഇസ്ലാമിസ്റ്റ് മൗലവിമാര്‍ക്ക് ഇവര്‍ ക്കെതിരെ ഫത്വ ഇറക്കിത്തന്നെ ജീവിതം തീര്‍ക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments