Kesari WeeklyKesari

മുഖപ്രസംഗം

ദേശീയതക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

on 03 November 2017

ണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി യോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും അയച്ച ശേഷം അതില്‍ നിന്നുള്ള പിന്മാറ്റവും സംസ്‌കൃതിജ്ഞാന പരീക്ഷയുടെ പുസ്തകം വിതരണം ചെയ്തതിന്റെ പേരില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിയും കേരള സര്‍ ക്കാര്‍ ദേശീയതക്കെതിരെ ദേശവിരുദ്ധരോടൊപ്പം നിലകൊള്ളുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. സര്‍ക്കാര്‍സ്ഥാപനങ്ങളെ മുഴുവന്‍ രാ ഷ്ട്രീയവല്‍ക്കരിച്ച ഒരു ഭരണകൂടമാണ് കേവലം രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ നല്ല നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തുകയും, രാഷ്ട്രത്തിന്റെ അഖണ്ഡതയുടെയും സം സ്‌കാരത്തിന്റെയും പോഷണത്തിനുവേണ്ടി ദേശവ്യാപകമായി നടത്തുന്ന സാംസ്‌കാരിക സ്‌കോളര്‍ ഷിപ്പ് പരീക്ഷയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെ യ്തത് എന്ന വസ്തുത അങ്ങേയറ്റം അപലപനീയ മാണ്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി., സെക്കന്ററി ക്ലാസുകളില്‍ നടത്തുന്നതിന് കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അനില്‍ സ്വരൂപ് ജൂണ്‍ 29ന്  സംസ്ഥാനങ്ങള്‍ക്കയച്ച കത്താണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡി.പി.ഐ ക്ക് അയക്കുകയും അദ്ദേഹം തുടര്‍ നടപടികള്‍ ക്കായി 31-8-17ന്  നം. ക്യൂ.ഐ.പി (2) 53349/2017/ ഡിപിഐ ഉത്തരവു പ്രകാരം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അവര്‍ മുഖേന സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും അയക്കുകയും ചെയ്തത്. ഉദ്യോഗസ്ഥതലത്തില്‍ ആര്‍ക്കും തന്നെ യാതൊരു അപാകതയും തോന്നാതിരുന്ന ഈ ഉത്തരവിനെ രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ ചില ദേശവിരുദ്ധശക്തികള്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചത്. അതിനു മുമ്പു നടന്ന ക്യൂ.ഐ.പി. യോഗത്തില്‍ ഡി.പി.ഐ. കെ.വി. മോഹന്‍കുമാര്‍ ഉത്തരവു വായിച്ചുകൊണ്ടുതന്നെ തന്റെ ഉത്തരവില്‍ വലിയ അപകടമില്ലെന്നു ന്യായീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികളില്‍ ദേശീയ ബോധം വളര്‍ത്താനുള്ള ഒരു സുവര്‍ണ്ണാവസരം കളഞ്ഞുകുളിക്കുകയാണ് ഉത്തരവ് നടപ്പാക്കേണ്ടെ ന്ന് തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തത്. ദീനദയാല്‍ ഉപാദ്ധ്യായയെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കിയശേഷം യു.പി. തലത്തിലും സെക്കന്ററി തലത്തിലും എല്ലാവര്‍ക്കും സ്വീകാര്യമായ ചില മത്സരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് മാനവവിഭവശേഷി വകുപ്പു സെക്രട്ടറി ചെയ്തത്. പ്രമുഖ ഭാരതീയരുടെ പ്രച്ഛന്ന വേഷം അവതരിപ്പിക്കുക, ദീനദയാല്‍ജിയുടെ ജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സ്വയം രചിച്ച കവിതകള്‍ അവതരിപ്പിക്കുക, ദേശഭക്തിഗാനങ്ങള്‍ ആലപിക്കുക, പ്രഭാത അസംബ്ലിയില്‍ പ്രചോദനാത്മകമായ കഥകള്‍ പറയുക തുടങ്ങിയവ യു.പി. തലത്തിലും ദീനദയാല്‍ജി മുന്നോട്ടുവെച്ച, സെമിന്ദാരി സമ്പ്രദായം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, ദീനദയാല്‍ജിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള മൂന്നു പദ്ധതികളെക്കുറിച്ച് (അവയുടെ വിശദവിവരങ്ങള്‍ അനുബന്ധത്തില്‍ കൊടുത്തിട്ടുണ്ട്) ലഘുകുറിപ്പുകള്‍ എഴുതി അസംബ്ലിയില്‍ അവതരിപ്പിക്കുക, അദ്ദേഹം ഉന്നയിച്ച സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് പോസ്റ്റര്‍ നിര്‍മ്മിക്കുക, ഇന്നത്തെ ലോകത്തില്‍ ദീനദയാല്‍ജിയുടെ ചിന്തകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് പ്രബന്ധരചന നടത്തുക, അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ലഘുനാടകം അവതരിപ്പിക്കുക എന്നിവ സെക്കന്ററിതലത്തിലും നിര്‍ദ്ദേശിക്കപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട  ഭാരതീയ രാഷ്ട്രതന്ത്രജ്ഞരില്‍ പ്രമുഖനാണ് ഏകാത്മമാനവദര്‍ശനത്തിനു രൂപം നല്‍കിയ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ. മുതലാളിത്തത്തിനും കമ്യൂണിസത്തിനും ബദലായി ഒരു മൂന്നാം മാര്‍ഗം സാധ്യമാണ് എന്നു തെളിയിക്കുകയും അതിന് ഗ്രാമവികാസവും അന്ത്യോദയവും ഉപാധികളായി നിര്‍ദ്ദേശിക്കുകയും ചെയ്ത മഹാനാണ് അദ്ദേഹം. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഭാരതീയ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ നെഹ്‌റു കുടുംബത്തിന്റെ പാദസേവയില്‍ അഭിരമിച്ചതുകൊണ്ടാണ് ദശകങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ വികസനം നേടാന്‍ കഴിയാതിരുന്നത്. ദീനദയാല്‍ജിയുടെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ പാവപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ്. കോണ്‍ഗ്രസ്സിനോടൊപ്പം സഹശയനം കാംക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഇത്തരം പദ്ധ തികളോടുളള അവജ്ഞയാണ് ദീനദയാല്‍ജി ജന്മശതാബ്ദി ആഘോഷം വിലക്കിക്കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടി വിദ്യാഭാരതി ദേശവ്യാപകമായി നടത്തിവരുന്ന സംസ്‌കൃതിജ്ഞാന പരീക്ഷയോടും മേല്‍പറഞ്ഞ ദേശവിരുദ്ധ സമീപനം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ആഴത്തിലറിയാന്‍ സഹായിക്കുന്ന ഈ പരീക്ഷ കേരളത്തിലെ 500ഓളം ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പൊതു വിദ്യാലയങ്ങളിലെ താല്പര്യമുള്ള അനേകം കുട്ടികള്‍ ഈ പരീക്ഷ എഴുതിവരുന്നു. മുമ്പൊന്നും ഇതില്‍ ഒരാപകതയും കാണാതിരുന്ന സര്‍ക്കാര്‍ ഈ വര്‍ഷം ചില നിഗൂഢശക്തികളുടെ പ്രേരണ യ്ക്ക് വഴങ്ങി ഈ പരീക്ഷയുടെ കൈപ്പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തതിന്റെ പേരില്‍ കൊ യിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. കേവലം രാഷ്ട്രീയ അസഹിഷ്ണുത മാത്രമാണ് ഈ നടപടിക്കു പിന്നിലുള്ളത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒട്ടനവധി സംഘടനകളുടെ പരീക്ഷകള്‍ നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്കും ശാസ്ത്രസാഹിത്യപരിഷത്തിനും ദേശാഭിമാനിക്കും മാത്രമല്ല തീവ്രവര്‍ഗ്ഗീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കുപോലും സ്‌കൂളുകളില്‍ നിര്‍ബ്ബാധം പരീക്ഷ നടത്തു വാന്‍ അവസരം നല്‍കുന്നവര്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് സംസ്‌കാരിക സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ കൈപ്പുസ്തകം വിതരണം ചെയ്തതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുത്തത് തികഞ്ഞ ധിക്കാരമാണ്. സര്‍വ്വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൈക്കൊണ്ട ഈ സസ്‌പെന്‍ഷന്‍ നടപടി എത്ര യും വേഗം സര്‍ക്കാര്‍ പിന്‍വലിച്ച് തെറ്റ് തിരുത്തേണ്ട താണ്.
ഇടത് ഭരണത്തില്‍ കേരള സര്‍ക്കാരിന്റെ സാം സ്‌കാരിക വകുപ്പ് പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റ്‌വല്‍ ക്കരിക്കപ്പെട്ടിരിക്കുകയാണ്. സ്ഥാനമാനങ്ങള്‍ സ്വന്തം സഹയാത്രികര്‍ക്ക് വീതംവെച്ചു കൊടുത്ത് അവരുടെ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാനും അവാര്‍ഡുകള്‍ പങ്കിട്ടെടുക്കാനുമുള്ള വേദികളായി സാംസ്‌കാരിക സ്ഥാപനങ്ങളെ തരംതാഴ്ത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ കാല്‍ ക്കീഴിലായ ലൈബ്രറി കൗണ്‍സിലിനെ ഉപയോഗിച്ച് സംസ്ഥാനത്തെ വായനശാലകളെയെല്ലാം ലോ ക്കല്‍ കമ്മിറ്റി ഓഫീസുകളുടെ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ലൈബ്രറി ഗ്രാന്റുകള്‍ മുഴുവന്‍ വീതി ച്ചെടുത്ത് വായനശാലകളെ ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടി സാഹിത്യം കൊണ്ട് നിറച്ച് ലാഭം കൊയ്യുന്ന ലോബികളും എല്ലായിടത്തും പിടിമുറുക്കിക്കഴിഞ്ഞു. അതിനിടെ കൊല്ലം ജില്ലയിലെ കുന്നത്തൂരിലുള്ള ആനയടി ആര്‍.കെ. യു.പി. സ്‌കൂളിന് അവധി കൊടുത്തുകൊണ്ട് പാര്‍ട്ടി സമ്മേളനം നടത്തിയ സി.പി.എമ്മിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയുണ്ടായി. വിദ്യാഭ്യാസ സംരക്ഷണ നിയമപ്രകാരം 200 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നിരിക്കെ അതില്‍ ഒരു ദിവസം കുട്ടികളുടെ അധ്യായനം മുടക്കി പാര്‍ട്ടി സമ്മേളനം നടത്തിയത് നിയമവിരുദ്ധമാണ്. കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള നടന്ന മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും പരിസരപ്രദേശങ്ങളിലും ഒരു മതസംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്ത നടപടിയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ പേരില്‍ ഖുറാനെ മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ള ലഘുലേഖകളാണ് പുറത്തു നിന്നുള്ള ഒരു സംഘം ഇവിടെ വിതരണം ചെയ്തത്. വിദ്യാഭ്യാസസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ദേശീയതക്കെതിരെ നീ ങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെ ന്നതില്‍ സംശയമില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments