Kesari WeeklyKesari

ലേഖനം**

ബംഗാളില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു-ജയനാരായണന്‍ ഒറ്റപ്പാലം

on 21 July 2017

ഹിന്ദുവിരുദ്ധ കലാപങ്ങള്‍ തുടര്‍ക്കഥകളായ ബംഗാളില്‍, കൊല്‍ക്കത്തയില്‍നിന്നും കേവലം 50 കി.മീ ദൂരത്തുള്ള ബദൂരിയയാണ് ഇപ്പോഴത്തെ കലാപകേന്ദ്രം. ഹിന്ദുക്കളുടെ നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കി. ഒരു പത്താംതരം വിദ്യാര്‍ത്ഥി, അറിവില്ലായ്മകൊണ്ട്, ഫേസ്ബുക്കില്‍ ശരിഅത്തിനെ പരാമര്‍ശിച്ച് ഒരു പോസ്റ്റിട്ടതാണ് പ്രകോപനമായത.് ആ കുട്ടിയെ ഉടന്‍ അറസ്റ്റ്‌ചെയ്ത് കേസ്സെടുത്തു. കലാപകാരികളുടെ ആവശ്യം അതുമാത്രമല്ല. ആ വിദ്യാര്‍ത്ഥിയെ ശരിഅത്ത്പ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുവാന്‍ അവര്‍ക്ക് വിട്ടുകൊടുക്കണം എന്നാണ.് പൊതുനിരത്തുകളില്‍ കുട്ടികളെ കൂടി അണിനിരത്തി, ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തുമ്പോഴും അവര്‍ അക്രമാസക്തരായി പൊതുമുതലിനും, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുമ്പോഴും, സര്‍ക്കാര്‍ നടപടിയെടുക്കാതെ അറച്ചു നില്‍ക്കുന്നു. നിയമവാഴ്ച ഉറപ്പാക്കേണ്ട സര്‍ക്കാര്‍ കലാപകാരികളെ ഭയക്കുന്നു. നടപടിയെടുക്കുവാന്‍ ഉപദേശിക്കുന്ന ഗവര്‍ണറെപോലും വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. ഇവിടെ ഒരു നൂറ്റാണ്ടിനുശേഷം ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണോ? പരിശോധിക്കുന്നത് നല്ലതായിരിക്കും.
ബംഗാളില്‍ ഇന്നു നടക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്ക് ചരിത്രത്തില്‍ സമാന സംഭവങ്ങള്‍ ഒരുപാടുണ്ട്. നിഷ്പക്ഷമതികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍- ഭാരതീയരും വിദേശികളും ഒരുപോലെ- അന്നത്തെ കലാപങ്ങളുടെ ഉത്തരവാദിത്വം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തലയില്‍തന്നെ കെട്ടിവെച്ചിരുന്നു. കലാപത്തിന്റെ ആരംഭം 1905-ലെ ബംഗാള്‍ വിഭജനത്തോടെയായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം മിതവാദിയായിരുന്ന സുരേന്ദ്രനാഥ്ബാനര്‍ജിയുടെ കൈകളിലായിരുന്നു. സമാധാനപരമായ സമരമുറകള്‍ പൊതുസഭകളിലെ പ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങിയിരുന്നു. എന്നിരുന്നാലും പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുവാന്‍തന്നെ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ സഭകള്‍ കൂടുന്നതിനും, വന്ദേമാതരം പാടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ബംഗാളിലെ പൊതുജനങ്ങള്‍ വിലക്കുകള്‍ മറികടന്നു. പൊതുസഭകളും വന്ദേമാതരം ആലാപനവും സ്വകാര്യവസ്തുവഹകളിലാക്കി. മാത്രമല്ല ബ്രിട്ടീഷുകാര്‍ക്ക് എതിരെ അവര്‍ ശക്തമായ മറ്റൊരു ആയുധം പുറത്തെടുത്തു. അതായത് വിദേശി വസ്തുക്കളുടെ ബഹിഷ്‌ക്കരണം. ഈ സമരമുറകള്‍ക്ക് മറ്റ് എല്ലാ പ്രവിശ്യകളിലും ജനപിന്തുണ യുണ്ടായിരുന്നു. വിഭജനം ഒരു വിഭാഗം മുഹമ്മദീയരുടെ ആവശ്യമായിരുന്നതുകൊണ്ട് അവരില്‍ വര്‍ഗ്ഗീയവാദികളായവരെ പ്രലോഭിപ്പിച്ച്, ഹിന്ദുവിരുദ്ധകലാപങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ അണിയറനീക്കങ്ങള്‍ നടത്തി. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍നായര്‍ തന്റെ ആത്മകഥയില്‍ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സുരേന്ദ്രനാഥബാനര്‍ജി പുറത്തിറക്കിയ ലഘുലേഖയില്‍ ഹിന്ദുക്ഷേത്രങ്ങളെ നശിപ്പിച്ചു, വിഗ്രഹങ്ങള്‍ ഉടച്ചു. ഹിന്ദുഭൂവുടമകളുടെ കച്ചേരികള്‍ തകര്‍ത്തു. ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നൊക്കെയുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ വിവരിച്ചിരുന്നു. പക്ഷേ പോലീസ് നിഷ്‌ക്രിയരായിരുന്നു. മാത്രമല്ല പക്ഷപാതപരമായ രീതിയില്‍ ഹിന്ദുക്കള്‍ക്ക് എതിരെ തന്നെ കേസ്സെടുക്കുവാനും മടിച്ചിരുന്നില്ല. അന്ന് അലഹാബാദില്‍ പ്രാക്ടീസ് ചെയ്തിരുന്ന അശോക്ധര്‍ എന്ന ബാരിസ്റ്റര്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിക്കു സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാറിന്റെ പക്ഷപാതപൂര്‍ണ്ണമായ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. മനസ്സാക്ഷിക്കുത്ത് സഹിക്കാനാകാതെ മുഹമ്മദീയനായ ഒരു സ്‌പെഷല്‍ മജിസ്‌ട്രേറ്റുതന്നെ ഇപ്രകാരം തന്റെ വിധിയില്‍ രേഖപ്പെടുത്തി: “ഈ കലാപങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രകോപനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കലാപകാരികളുടെ പൊതുവായ ലക്ഷ്യം ഹിന്ദുക്കളെ ആക്രമിക്കുക മാത്രമായിരുന്നു. അതേ മജിസ്‌ട്രേറ്റു തന്നെ മറ്റൊരു വിധിയില്‍ കുറിച്ചതിങ്ങനെയാണ്:- വാദിഭാഗത്തെ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നത്, പ്രതി, മുസ്ലീം ജനക്കൂട്ടത്തിന്റേയും സര്‍ക്കാരിന്റേയും, ധാക്കാനവാബിന്റേയും ഉത്തരവുകള്‍പ്രകാരം ഹിന്ദുക്കളെ ആക്രമിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല എന്ന് പരസ്യമായി ഉറപ്പു നല്‍കി എന്നാണ്. അതുകൊണ്ട് കാളിവിഗ്രഹം തകര്‍ത്തതിനുശേഷം ജനക്കൂട്ടം ഹിന്ദുവ്യാപാരികളുടെ കടകള്‍ കൊള്ളയടിച്ചു. (അൗീേയശീഴൃമുവ്യ ,ഇവലേtuൃ ടമിസ മൃമി ചമശൃ, ു/188) മറ്റൊരു സന്ദര്‍ഭം പ്രസ്തുത കൃതിയില്‍ വിവരിച്ചിട്ടുണ്ട്.
ജമാല്‍പൂരില്‍ ഗംഗാസ്‌നാനത്തിന് ഹിന്ദുവിശ്വാസികള്‍ കടവിലിറങ്ങിയപ്പോള്‍ പലപ്രദേശങ്ങളില്‍ നിന്നും ഒന്നിച്ചുകൂടിയ കലാപകാരികള്‍ അവരെ ആക്രമിക്കുകയുണ്ടായി. ഇവിടേയും ഒരു ക്ഷേത്രം തകര്‍ക്കുകയും, പെരുമ്പറയടിച്ച് സര്‍ക്കാര്‍ ഹിന്ദുക്കളെ കൊള്ളയടിക്കുവാനും, അവരുടെ വിധവകളെ നിക്കാഹ് ചെയ്യുവാനും അനുമതി തന്നിരിക്കുന്നു എന്ന് വിളംബരം ചെയ്യുകയും ചെയ്തു. ഒരുപക്ഷേ ഇതൊക്കെ കടുത്ത വര്‍ഗ്ഗീയവാദികളായ ചില മുഹമ്മദീയരുടെ നുണപ്രചാരണമായിരിക്കാം. പക്ഷേ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതൊക്കെ നിഷേധിക്കുവാനോ ഇരകള്‍ക്കു നീതി ലഭിക്കുവാനോ വേണ്ട നടപടികള്‍ ഉണ്ടായില്ല. ഗത്യന്തരമില്ലാതെ ബംഗാളി യുവാക്കള്‍ സന്നദ്ധസംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അവരുടെ നിയമാവലി രഹസ്യസ്വഭാവമുള്ളതായിരുന്നു. കായിക പരിശീലനവും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് സര്‍ക്കാരിന് രുചിച്ചില്ല. ഈ സന്നദ്ധസംഘങ്ങളെ സര്‍ക്കാര്‍ നിരോധിച്ചു. നിരോധനം പൊതുജനസംഭാവനകള്‍ കൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സംഘങ്ങള്‍ക്ക് വലിയവിപത്തായി. കാരണം പരസ്യമായി സംഭാവനകള്‍ ലഭിക്കാതെയായി. പക്ഷേ ബംഗാള്‍ യുവത്വം വിട്ടുകൊടുത്തില്ല. സന്നദ്ധസംഘങ്ങള്‍ വിപ്ലവസംഘങ്ങളായി. പില്‍ക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് ശ്രീ അരബിന്ദോഘോഷ് അടക്കമുള്ള ഈ വിപ്ലവകാരികളായിരുന്നു. നിരോധനത്തെ ചോദ്യംചെയ്ത ഹര്‍ജിയില്‍ കൊല്‍ക്കത്താ ഹൈക്കോര്‍ട്ടിന്റെ വിധിയില്‍, ഭരണകൂടത്തിന്റെ പക്ഷപാതം വ്യക്തമാകുന്നുണ്ട്:
മുഹമ്മദീയര്‍ സര്‍ക്കാരിന്റെ ഉപകരണങ്ങളല്ലെങ്കിലും സഹായികളാണ്. മുഹമ്മദീയരുടെ ആക്രമണങ്ങള്‍ക്കെതിരെ എടുക്കുന്ന സ്വയംരക്ഷാ നടപടികള്‍ അതുകൊണ്ട് സര്‍ക്കാര്‍ വിരുദ്ധമാണ്. ഒറ്റവാക്കില്‍ ലക്ഷ്യം മുഹമ്മദീയരല്ല. സര്‍ക്കാരാണ്. ഇവര്‍ ഹിന്ദുക്കളായ ദേശവാസികളോടു കൈകോര്‍ക്കുന്ന ദിവസം ഉണ്ടാകുമെന്ന പ്രവചനങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. (ജ/199) ഈ വിധിയില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ പ്രീണനനയം ജനങ്ങളെ തമ്മിലടിപ്പിക്കുവാനുള്ള ഒരു തന്ത്രം മാത്രമാണെന്നു വ്യക്തമാകുന്നുണ്ട്. അതുമാത്രമല്ല: മുഹമ്മദീയരുടെ സഹായത്തോടെ ഹിന്ദുക്കളെ അടിച്ചമര്‍ത്തുകയും അവരുടെ ലക്ഷ്യമായിരുന്നു.
മുസ്ലീംപ്രീണനത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്നു അന്നത്തെ കിഴക്കന്‍ ബംഗാളിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ബി.ഫുള്ളര്‍. തന്റെ നയവും തന്ത്രവും വ്യക്തമാക്കിക്കൊണ്ട് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും, അവരില്‍ മുഹമ്മദീയ ഭാര്യയാണ് ഏറ്റവും പ്രിയങ്കരി എന്നും ഫുള്ളര്‍ പറഞ്ഞു നടന്നിരുന്നതായി മേലുദ്ധരിച്ച ആത്മകഥയില്‍ ചേറ്റൂര്‍ശങ്കരന്‍നായര്‍ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷുകാരും മുഹമ്മദീയരും ഒന്നുചേര്‍ന്ന് പ്രതിരോധിച്ചിട്ടും സര്‍ക്കാരിന് വിഭജനം പിന്‍വലിക്കേണ്ടിവന്നു. കാരണം രാഷ്ട്രത്തിലാകമാനം വിദേശിസാധനങ്ങളുടെ ബഹിഷ്‌കരണം ഫലപ്രദമായപ്പോള്‍ മാഞ്ചസ്റ്ററില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുവാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് അവരുടെ കച്ചവടവും ലാഭവുമായിരുന്നു പ്രധാനലക്ഷ്യം. അതുകൊണ്ട് അവര്‍ പിന്മാറി. പക്ഷേ കൂടുതല്‍ പകയോടെ സ്വദേശി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുവാന്‍ തുടങ്ങി. ഒടുവില്‍ രാഷ്ട്രമെന്ന കൂട്ടായ്മയെ തൃണവല്‍ക്കരിച്ചുകൊണ്ട് ഒരു ഭൂസ്വത്തുപോലെ രാഷ്ട്രം വിഭജിക്കപ്പെട്ടു.
അന്ന് പ്രതിനായകസ്ഥാനത്ത് ബ്രിട്ടീഷ് സര്‍ക്കാരായിരുന്നുവെങ്കില്‍ ഇന്ന് മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്നൊരു വ്യത്യാസം മാത്രം. ഭരണം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. അതിനു തന്ത്രം ഏതുമാകാം. ബഷീര്‍ ഹാട്ട്, മാള്‍ഡാ, വടക്കന്‍ 24 പരഗണാസ് എന്നീ പ്രദേശങ്ങളില്‍നിന്നും ഹിന്ദുക്കളെ കുടിയൊഴിപ്പിക്കുക എന്ന് ഉറക്കെ വിളിച്ചു കൂവുവാന്‍ തക്കവണ്ണം, ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തിജില്ലകളില്‍ ശക്തിപ്രാപിച്ചതിനുത്തരവാദികള്‍ മുപ്പതുകൊല്ലം തുടര്‍ച്ചയായി ഭരിച്ച ഇടതുമുന്നണി കൂടിയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ റേഷന്‍കാര്‍ഡ് കൊടുത്ത് അനുഗ്രഹിച്ച് വോട്ടര്‍മാരാക്കി മാറ്റി അവരുടെ വോട്ടിന്റെ ബലത്തില്‍ ജ്യോതിബാസു ഭരണം നിലനിര്‍ത്തി. ആ വോട്ട് ബാങ്ക് ഇപ്പോള്‍ തൃണമൂലിന്റെ കൈപ്പിടിയിലാണ്. അത് ചോരാതെ നോക്കുവാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാം. തന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമായപ്പോള്‍ ഈ അടുത്തകാലത്ത് രണ്ടു പ്രാവശ്യം കല്‍ക്കട്ടാഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായിതന്നെ വിമര്‍ശിച്ചു. ഒന്നാമതായി മദ്രസകളിലെ ഇമാമുകള്‍ക്ക് ശമ്പളം കൊടുക്കുവാനുള്ള ഉത്തരവിറക്കിയത് റദ്ദുചെയ്ത്, പൊതുഖജനാവില്‍ നിന്നും ഒരു പ്രത്യേക സമുദായത്തിനുവേണ്ടി മാത്രം ധനം ചിലവിടുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിയെഴുതി. 2016-ല്‍ മുഹറം ഘോഷയാത്രക്കുവേണ്ടി ദുര്‍ഗ്ഗാപ്രതിമകളുടെ വിസര്‍ജ്ജനയാത്ര നിരോധിക്കുകയുണ്ടായി. അതും ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിച്ചു. കോടതികളില്‍നിന്ന് ഇത്രയൊക്കെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടണ്ടി വന്നിട്ടും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മൗലികമായ കാഴ്ചപ്പാട് മാറിയിട്ടില്ല.കാളീചക്കില്‍ ഉണ്ടായ ഹിന്ദുവിരുദ്ധകലാപം മുതല്‍ നിരന്തരം പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങളെ മുഖ്യമന്ത്രി മമത വര്‍ഗ്ഗീയകലാപങ്ങളായി കാണുന്നില്ല. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടിനുവേണ്ടി ഏതറ്റംവരെ പോകുവാനും അവര്‍ തയ്യാറാണ്. അവര്‍ മാത്രമാണോ? മലയാളത്തിലെ മാധ്യമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് എതിരെയുള്ള വിധികള്‍ വാര്‍ത്തയാക്കുന്നില്ല. കാരണം അവരുടെ കാഴ്ചപ്പാടിനെ ശരിവെക്കാത്ത വിധി അവര്‍ക്ക് രൂചിച്ചില്ല.
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. പക്ഷേ ബംഗാളില്‍ രാഷ്ട്രസങ്കല്പത്തിന് എതിരായ സഖാക്കളെ പുറത്താക്കിയതുപോലെ, ആഴത്തിലേക്ക് വേരോട്ടമില്ലാത്ത തൃണമൂലിനേയും ജനങ്ങള്‍ പിഴുതെറിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
Ratheesh chempamkulam
13 hours 17 minutes ago

Jai Hindustan.....