Kesari WeeklyKesari

മുഖപ്രസംഗം

മനുഷ്യാവകാശങ്ങളില്ലാതെ കുറെ മനുഷ്യര്‍

on 21 July 2017

നുഷ്യാവകാശങ്ങളെക്കുറിച്ച് ഏറെ വാചാലരാണ് മലയാളികളും മലയാള മാധ്യമങ്ങളും. എന്നാല്‍ ലോകത്തൊരിടത്തുമില്ലാത്തവിധം മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന സ്ഥലമായി മാറിയിരിക്കു ന്നു പിണറായി വിജയന്‍ ഭരിക്കുന്ന കേരളം. മാനവികത പറയുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടി, പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂരിലെ പല പാര്‍ട്ടിഗ്രാമങ്ങളിലും ഇതര പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോയിട്ട് മൃഗങ്ങളോടുള്ള കാരുണ്യം പോലും കാണിക്കാറില്ല. കഴിഞ്ഞ ജൂലൈ 11ന് പയ്യന്നൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തച്ചുതകര്‍ത്ത് അഗ്നിക്കിരയാക്കിയത് മുഖ്യധാരാമാധ്യമങ്ങള്‍ അറിഞ്ഞമട്ടുപോലുമില്ല. ഒരു പ്രമുഖ നടന്റെ അറസ്റ്റ് ആഘോഷിക്കുന്ന മാധ്യമങ്ങളെ സംബന്ധിച്ച് കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളോ ഭീകരപ്രവര്‍ത്തനങ്ങളോ വാര്‍ത്തയല്ല. മാത്രമല്ല പാര്‍ട്ടി ഓഫീസില്‍നിന്നും ഇറക്കുന്ന പത്രക്കുറിപ്പാണ് പത്രക്കാര്‍ക്ക് പ്രമാണം. പയ്യന്നൂരില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട ധനരാജ് എന്ന കുപ്രസിദ്ധ ഗുണ്ട, കൊലക്കേസ്സടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു എന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിവുള്ളതാണ്. ധനരാജിന്റെ കൊലപാതകം വലിയൊരു  രക്തസാക്ഷിത്വമായി പ്രഖ്യാപിച്ച് അതിന്റെ പേരില്‍ സംഘപ്രസ്ഥാനങ്ങളെ വേട്ടയാടുന്ന കാഴ്ചയാണ് കഴിഞ്ഞ ജൂലായ് 11ന് പയ്യന്നൂരില്‍ കണ്ടത്. 
ധനരാജ് രക്തസാക്ഷിദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ മൊട്ടക്കുന്നില്‍ വച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ പയ്യന്നൂരില്‍ വ്യാപകമായ അക്രമമഴിച്ചുവിട്ടത്. പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുന്ന ഒരാളുടെ ചിത്രം പോലും ഒരുപത്രത്തിലും വന്നിട്ടില്ല. സംഘപ്രവര്‍ത്തകരെ ആക്രമിക്കാന്‍ വേണ്ടി മാര്‍ക്‌സിസ്റ്റുകള്‍ കെട്ടിച്ചമച്ച കള്ളക്കഥമാത്രമായിരുന്നു ബോംബാക്രമണം. എന്നാല്‍ മിക്ക മലയാള മാധ്യമങ്ങളും പയ്യന്നൂരില്‍ നടന്ന മാര്‍ക്‌സിസ്റ്റക്രമങ്ങളെ ന്യായീകരിക്കാന്‍ ഈ ബോംബാക്രമണകഥ വച്ചുവിളമ്പുന്നതാണ് കണ്ടത്. ദില്ലിയില്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ചു എന്ന് പ്രചരിപ്പിച്ച് അടുത്തിടെ കേരളം മുഴുവന്‍ സംഘപ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങള്‍ ആക്രമിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഏത് നട്ടാല്‍ മുളക്കാത്ത നുണയും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ നിരത്തും. ജൂലൈ 11ന് ധനരാജ് രക്തസാക്ഷിദിനത്തിന്റെ മറവില്‍ സംഘപ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കാന്‍ മാസങ്ങള്‍ക്കു മുന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നതാണ് സത്യം. ആയിരത്തില്‍ പരം പാര്‍ട്ടി ഗുണ്ടകള്‍ക്ക് പ്രത്യേകം പരിശീലനം കൊടുത്ത് അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്രമിക്കേണ്ട വീടുകളും സ്ഥാപനങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച് നടത്തിയ ആസൂത്രിത കലാപമായിരുന്നു പയ്യന്നൂരില്‍ നടന്നത്. ജി.എസ്.റ്റിയുടെ പേരില്‍ പെട്രോള്‍ പമ്പുകള്‍ പണിമുടക്കായിരുന്നിട്ടുപോലും എല്ലാ സംഘങ്ങളുടെ പക്കലും വലിയ ക്യാനുകളില്‍ പെട്രോള്‍ ഉണ്ടായിരുന്നു എന്നതുതന്നെ കാലപം ആസൂത്രിതമായിരുന്നു എന്നു സൂചിപ്പിക്കുന്നു. എല്ലാസ്ഥലത്തും നടന്ന ആക്രമണങ്ങളുടെ സമാനതയും മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഏതാണ്ട് 12 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ത്ത് ചുട്ടുകരിച്ചു. സംഘത്തിന്റെ ജില്ലാകാര്യാലയവും ബിജെപി ഓഫീസും നിശ്ശേഷം തകര്‍ത്ത് ചുട്ടുക്കരിച്ചു. വീടുകള്‍ എല്ലാം തന്നെ കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ആക്രമിക്കപ്പെട്ടവയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കാശ്മീരില്‍ ഹിന്ദുപണ്ഡിറ്റുകള്‍ക്ക് നേരെ ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ അതേ ശൈലിയിലുള്ള ആക്രമണമാണ് പയ്യന്നൂരില്‍ നടന്നത് എന്നു മാത്രമല്ല കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട് പുത്തന്‍ കൂറ്റ് കമ്മ്യൂണിസ്റ്റുകാരായി നിരവധി മുസ്ലീം മതമൗലികവാദികള്‍ വീടുകള്‍ തകര്‍ക്കാന്‍ മുന്നിലുണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹിന്ദുവംശോന്മൂലനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും പുതിയ ശൈലിയും പരീക്ഷണവുമാണ് ഇവിടെ നടന്നത്.
സംഘര്‍ഷസാധ്യത പരിഗണിച്ച് വന്‍പോലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ വീടുകള്‍ തകര്‍ ക്കുമ്പോഴും പണവും സ്വര്‍ണ്ണവും കൊള്ളയടിക്കുമ്പോഴും അഗ്നിക്കിരയാക്കുമ്പോഴും പോലീസ് ഗുണ്ടാസംഘങ്ങള്‍ക്കുനേരെ ചെറുവിരലനക്കാതെ കാഴ്ചക്കാരായി നിന്നത് സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരര്‍ മണിക്കൂറുകള്‍ ചിലവഴിച്ചാണ് ഓരോ വീടും സ്ഥാപനവും തകര്‍ത്തത്. എല്ലാ സംഘങ്ങളുടെയും കൈവശം കമ്പിപ്പാരയും പിക്കാസും പെട്രോളും ബോംബും ഉണ്ടായിരുന്നു എന്നതും അക്രമത്തിന്റെ വളരെ മുന്നേയുള്ള ആസൂത്രണത്തിലേക്കാണ് സൂചന നല്‍കുന്നത്. പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമായി ഇതുവരെ 7 സംഘപരിവാര്‍ പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാനം രണ്ടുമാസം മുന്നെ രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇത്രയും ഭീഷണമായ സാഹചര്യം നിലനില്‍ ക്കുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും ചെറുപ്പക്കാരടക്കം നിരവധിപേര്‍ സംഘപ്രസ്ഥാനങ്ങളിലേയ്ക്കുവരുന്നു എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിറളിപിടിപ്പിക്കുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സംഘപ്രവര്‍ത്തകരെ നിര്‍വീര്യരാക്കി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി കലാപം നടത്തുന്നത്.
താലിബാന്‍, ഐ.എസ്. ഭീകരവാദികള്‍പോലും ഇരകളോട് ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് ഓരോ വീട്ടിലും കമ്മ്യൂണിസ്റ്റ് ഭീകരര്‍ ചെയ്തത്. ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെവരെ ആക്രമിച്ച ഇവര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും വരെ അഗ്നിക്കിരയാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു എന്നു കാണാം. പരപീഡനത്തില്‍ എത്രത്തോളം മനോ വൈകൃതം ബാധിച്ചവരാണ് കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ എന്ന് വ്യക്തമാക്കുംവിധമായിരുന്നു പലവീടുകളിലും അവര്‍ പെരുമാറിയത്. ബിജെപി മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്റെ കിണറ്റില്‍ ഒരു ലോഡ് ചാണകമാണ് ഇട്ടതെങ്കില്‍ മറ്റ് വീടുകളിലെ കിണറുകളില്‍ മണ്ണെണ്ണയും കരിഓയിലും ബാര്‍ ബര്‍ഷോപ്പില്‍ നിന്നും ശേഖരിച്ച മുടിയും മറ്റ് മാലിന്യങ്ങളുമാണ് നിക്ഷേപിച്ചത്. ബിഎംഎസ് പ്രവര്‍ ത്തകനായ ഉണ്ണികാറമേലിന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ മുതല്‍ കക്കൂസിലെ ക്ലോസറ്റുവരെ തകര്‍ത്ത ഇവര്‍ ജില്ലാ കാര്യവാഹ് പി. രാജേഷിന്റെ വീട്ടുമുറ്റത്തു കിടന്ന രണ്ട് മിനിബസ്സുകളും ജീപ്പും ഓട്ടോറിക്ഷ യും രണ്ട് ബൈക്കും തകര്‍ത്ത് അഗ്നിക്കിരയാക്കി. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടു പണിത വീടുകളുടെ ഗ്രാനൈറ്റ് പാകിയ തറവരെ കുത്തിയിളക്കിയ കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ പലരുടെയും ജീവനോപാധികളായ കടകള്‍, ഓട്ടോറിക്ഷ, പിക്കപ്പ് വാനുകള്‍ എന്നിവയും തീകൊളുത്തി നശിപ്പിച്ചു. ദീര്‍ഘകാലം വിയര്‍പ്പൊഴുകി വളര്‍ത്തിയ തെങ്ങും കവുങ്ങും വാഴയുമെല്ലാം അരിഞ്ഞുതള്ളിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ പാര്‍ട്ടിക്ക് വഴങ്ങാത്തവര്‍ നാടുവിട്ടു പോകണമെന്ന് സന്ദേശമാണ് നല്‍കുന്നത്. ജില്ലാകാര്യവാഹ് രാജേഷിന്റെയും മറ്റൊരു പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കോറോത്തിന്റെയും വീടുകളിലെ തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തെവരെ വഴിയില്‍ തടഞ്ഞ കമ്മ്യൂണിസ്റ്റ് ഭീകരര്‍ മനുഷ്യത്വത്തിന്റെ കണികപോലും തങ്ങളില്‍ ശേഷിക്കുന്നില്ല എന്ന് പയ്യന്നൂര്‍ കലാപത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. താലൂക്ക് സേവാപ്രമുഖ് ബിജു, ബിജെപി മണ്ഡലം  സെക്രട്ടറി ബാലകൃഷ്ണന്‍, വൈശാഖ് മൊട്ടക്കുന്ന് എന്നിവര്‍ക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കമ്മ്യൂണിസ്റ്റുകള്‍ തൃക്കരിപ്പൂരിലുള്ള രാജന്‍, കരിവെള്ളൂരിലുള്ള ഷിബിന്‍, സരിന്‍ തുടങ്ങിയ സംഘ പ്രവര്‍ത്തകരുടെ വീടിനു മുന്നില്‍ റീത്ത് വച്ച് വധശിക്ഷ വിധിച്ചുകഴിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ വീടുകള്‍ നഷ്ടപ്പെട്ട അമ്പതോളം പേര്‍ പുനരധിവാസ ക്യാമ്പില്‍ കഴിയുമ്പോള്‍ അത്രതന്നെ ആള്‍ക്കാര്‍ സ്വന്തം നാട്ടിലോ വീട്ടിലോ എത്തിയാല്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്കിരയാകുമെന്നതിനാല്‍ നാടു വിട്ട് അലയുകയാണ്. ഇത് ഐ.എസ്. ഭീകരത നിറഞ്ഞാടുന്ന ഇറാഖിലെയോ സിറിയയിലെയോ അവസ്ഥയല്ല. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളിലെ അവസ്ഥയാണ്. നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ സാക്ഷ്യമാണ് കണ്ണൂരില്‍ നടക്കുന്നത്. മനുഷ്യത്വവും ജനാധിപത്യബോധവും നശിക്കാത്തവര്‍ കേരളത്തിലുണ്ടെങ്കില്‍ ഈ കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

3 Comments

Avatar
Nileen
20 hours 54 minutes ago

Is it an editorial. It has a followup article style. I read many informative editorial in kesari. I think editorial is also an edited version of facts. This is far away from that concept. Hope you accept my comments.

Avatar
ramdas
22 hours 7 minutes ago

still bastard bjp leadrers in kerala trying to fill their pockets......

Avatar
elayath
14 hours 38 minutes ago

What i say