Kesari WeeklyKesari

ഇതുകേട്ടില്ലേ?

പരമതബഹുമാനത്തിന് ഹിന്ദുവായാലേ പറ്റൂ--ശാകല്യന്‍

on 14 July 2017

റ്റു മതങ്ങളെ ആദരിക്കണമെങ്കില്‍ ഹിന്ദുവാകണമെന്ന് ബീഹാറിലെ പാട്‌നക്കടുത്ത ബെഹുസാരെ ജില്ലാകോടതിയിലെ വക്കീല്‍ മുഹമ്മദ് അന്‍വറിന് സ്വന്തം ജീവിതത്തിലൂടെ ബോധ്യമായി. അന്‍വര്‍ വിശ്വാസിയായ മുസ്ലീമാണ്. ഹിന്ദു, മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ നിരവധി സ്‌നേഹിതന്മാരുള്ള അദ്ദേഹം എല്ലാ ആരാധനാലയങ്ങള്‍ക്കും സംഭാവന നല്‍കും. അദ്ദേഹവും കുടുംബവും ഈദ് ആഘോഷത്തില്‍ ഭാഗഭാക്കാവുന്നതുപോലെ ശിവരാത്രി ആഘോഷത്തിലും പങ്കുചേരും. ഇസ്ലാമിക മതമൗലികവാദികളായ ചില സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും അതു പിടിച്ചില്ല. ഹിന്ദുക്കളോട് അടുപ്പം വേണ്ടെന്ന് അവര്‍ വിലക്കി. മുസ്ലീമായി നിന്നുകൊണ്ടു മറ്റു മതക്കാരുമായുള്ള സൗഹൃദവും സ്‌നേഹവും നിലനിര്‍ത്താനാവില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ അന്‍വര്‍ ഹിന്ദുവായിമാറി. ''സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ സനാതനധര്‍മ്മം സ്വീകരിച്ചത്. വിശാലഹൃദയമുള്ള മതമാണത്. ഞാനും രണ്ടുമക്കളും ഭാര്യയും മതംമാറി.'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മതംമാറ്റത്തിന് ആരുടെയും സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ബെഹുസാരെ എസ്.പി. രഞ്ജിത്ത് മിശ്രയും പറഞ്ഞു.
സാധാരണ റംസാന്‍ കാലത്ത് മറ്റുമതക്കാര്‍ നോമ്പുനോല്‍ക്കുന്നതിനെക്കുറിച്ച് ചില മുസ്ലിം പത്രങ്ങളും മതമൗലികവാദ സംഘടനകളും മേനി പറയാറുണ്ട്. എന്നാല്‍ ഏതെങ്കിലും ക്ഷേത്രത്തിലെ പ്രസാദം മുസ്ലീങ്ങള്‍ സ്വീകരിച്ചാല്‍ ഇക്കൂട്ടര്‍ അത് അനിസ്ലാമികമാണെന്നു വിലക്കും. മുസ്ലീങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതു വേശ്യകള്‍ക്കു പണം നല്‍കുന്നതിനു തുല്യമാണെന്നു പ്രസംഗിക്കുന്ന മതപണ്ഡിതന്മാരുള്ള നാട്ടില്‍ അന്‍വറിനെപോലുള്ളവര്‍ക്ക് മതംമാറുകയേ വഴിയുള്ളു.

കസേര കത്തിച്ചതിന് ശിക്ഷ പ്രിന്‍സിപ്പാളിന്

എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച കേസ്സിലെ കുറ്റവാളി ആരാണ്? കസേര കത്തിച്ച എസ്.എഫ്.ഐക്കാര്‍ അല്ല. ആ വിവരം മുന്‍കൂട്ടി അറിയുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്ത പതിനൊന്ന് അദ്ധ്യാപകര്‍ അല്ലേയല്ല. പിന്നെ ആരാണ് കുറ്റക്കാര്‍?  സംശയമെന്തിന്, പ്രിന്‍സിപ്പാള്‍ തന്നെ. കസേര കത്തിക്കല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലൈലാദാസിന്റെ റിപ്പോര്‍ട്ടിലാണ് പ്രിന്‍സിപ്പാള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീനയും വനിതാ അദ്ധ്യാപകരായ ജൂലിയ ഡേവിഡ്, സുമിജോയി ഒലിയാപ്പുറം എന്നിവരും ഒരേ സ്ഥാപനത്തില്‍ തുടരുന്നതു ശരിയല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ അദ്ധ്യാപകര്‍ സ്റ്റേ സമ്പാദിച്ചതോടെ ഇനി സ്ഥലംമാറ്റേണ്ടത് പ്രിന്‍സിപ്പാള്‍  ബീനയെയാണ്. കസേര കത്തിക്കലിനു പ്രേരണ നല്‍കിയ 11 അദ്ധ്യാപകര്‍ കുറ്റക്കാരാണെന്ന് കോളേജ് കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അട്ടിമറിക്കുകയായിരുന്നുവത്രെ.
ലൈലാദാസിന്റെ റിപ്പോര്‍ട്ടിലെ വിശ്വസ്തരായ സാക്ഷികള്‍ ആരോപണവിധേയരായ അദ്ധ്യാപകരാണ്. ഉത്തരക്കടലാസ്സില്‍ തിരിമറി കാട്ടി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകരെ രക്ഷിക്കാനുള്ള ശ്രമം അതിനുള്ളില്‍ നടന്നു. എല്‍.ഡി.എഫ് വന്നതോടെ മാര്‍ക്‌സിസ്റ്റ് അദ്ധ്യാപക- വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എന്തു തോന്നിവാസവും ശരിയാക്കിക്കൊടുത്തുകൊണ്ടിരിക്കയാണ്. പിണറായി സര്‍ക്കാര്‍ എല്ലാത്തിനും അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് കസേര കത്തിച്ചതിന് ശിക്ഷയായി സ്ഥലംമാറ്റം ഏറ്റുവാങ്ങാന്‍ പ്രിന്‍സിപ്പാള്‍ ബീന തയ്യാറായി നിന്നുകൊള്ളുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments