Kesari WeeklyKesari

ബാലഗോകുലം

കുഞ്ഞിമാളുവിന്റെ കരച്ചില്‍

on 14 July 2017

ന്നും സന്ധ്യക്ക് പാടത്തു വെള്ളം നോക്കി വരുന്ന വഴി ശിവരാമേട്ടന്‍ അപ്പുവിന്റെ വീട്ടില്‍ ക്കേറും.  കുറേനേരം കോലായ യുടെ തൂണുംചാരി വിശേഷങ്ങള്‍ പറഞ്ഞിരിക്കും. അഞ്ചുകട്ടയുടെ ടോര്‍ച്ച് ശിവരാമേട്ടന്‍ അടുത്തു വെച്ചിട്ടുണ്ടാവും.

കന്നിമാസം പണി കഴിഞ്ഞ് നട്ട്് കേറുന്നതുവരെ ശ്വാസം വിടാന്‍ സമയം കിട്ടില്ലാ ശിവരാമന് എന്നാ ണ് മുത്തശ്ശി പറയാറ്. ധനു പകുതി കഴിയും കൊയ്ത്തു തുടങ്ങാനത്രേ. കതിരു വിളയുന്നതുവരെ പാടത്ത് വെള്ളം വറ്റാതെ നോക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാവും തെക്ക് തെക്കേതോടിന്റെ വക്കത്തുള്ളവര് വടക്കേപ്പാടത്തെ വെള്ളം ഊറ്റിക്കൊണ്ടുപോകുന്നത്.

കോലായില്‍ കമ്പിറാന്തലിന്റെ മുമ്പിലിരുന്ന് വീട്ടുകണക്കു ചെയ്യുക യാണേട്ടന്‍. അപ്പു സാമൂഹ്യപാഠം വായിക്കുന്നു. മക്കള്‍ക്കു പഠിക്കാന്‍ വേണ്ടി അമ്മ തളത്തില്‍ കമ്പി റാന്തലു കൊളുത്തിവെച്ചിട്ടുണ്ടാ വും. കോലായിലിരുന്ന് അമ്മയും മുത്തശ്ശിയും ശിവരാമേട്ടനും വീട്ടു കാര്യങ്ങളും നാട്ടുകാര്യങ്ങളും പറയുന്നു. വലിയവരു വര്‍ത്തമാനം പറയുന്നേടത്തിരുന്നല്ലാ കുട്ടികള്‍ പഠിക്കുക. അതിനാണ് അമ്മ കമ്പിറാന്തലു കൊളുത്തി തളത്തില്‍ വെച്ചുതരുന്നത്.        

''അവിടിരുന്നു പഠിച്ചാ മതി'' 

 

മതിയായിരുന്നു. പക്ഷേ കോലായിലെ വിശേഷം പറച്ചില്‍ തളത്തിലേക്കു കേള്‍ക്കില്ല.

കുറച്ചുനേരം തളത്തിലിരുന്നു പഠിച്ച് ഏട്ടനും അനിയനും കമ്പിറാ ന്തലു തൂക്കി ഉമ്മറത്തേക്കു പോരും. 

''എന്താടാ?'' അമ്മ

''ഭയങ്കര  ഉഷ്ണം'' ഏട്ടന്‍. വിശ്വാസം വരുന്നില്ലെങ്കിലും പിന്നീടമ്മ ഒന്നും പറയില്ല. കോലായിലിരുന്നു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓരോ ചെവി അങ്ങോട്ടു തിരിച്ചു വെച്ചിട്ടുണ്ടാവും രണ്ടാളും.

വിശേഷങ്ങളുടെ കൂട്ടത്തില്‍ ശിവരാമേട്ടന്‍ പറയുകയായിരുന്നു.

''ദേവേട്ത്തി. ഇന്നലെ രാത്രി ഒരു പന്ത്രണ്ടു മണി സമയം. നിങ്ങടെ മേലെപ്പടിക്കിന്നാന്നാണ് എനിക്കു തോന്നീത്. ഒരു കരച്ചില്‍. പെണ്ണിന്റെ.  കരച്ചിലു കേട്ടിട്ടാണ് ഞാന്‍ ഉണര്‍ന്നത്.  ഇടവഴീക്കൂടി, ചേലക്കോട്ടു പറമ്പും മേലേപ്പാട്ടെ പടിയും കടന്ന് ചെറുമക്കോളനി വരെ ആ പെണ്ണ് പോയിട്ടുണ്ടാവണം. അതുവരെ കേട്ടൂ ചെറ്യേമ്മേ ആ കരച്ചില്''

''വെള്ളിയാഴ്ച. കറുത്തപക്ഷം. അത് വേറാര്വല്ല. അവളന്നെ'' മുത്തശ്ശി.

''ആരാ ചെറ്യമ്മെ?''

''ചേലക്കോട്ടെ?''

''കറുത്തവാവുവരെണ്ടാവും ആ കരച്ചിലും പിഴിച്ചിലും''

''എനിക്ക് വിശ്വാസല്ല്യ''

''അവളല്ലാതെ ''ഏതുപെണ്ണാ

 

 

നട്ടപ്പാതിരക്ക് മേലേ ഇടവഴീക്കൂടെ നടക്ക്ാ?''

''അമ്മെ!'' കുറച്ചുറക്കെയാണ ് അമ്മ മുത്തശ്ശിയെ വിളിച്ചത്.

മുത്തശ്ശി  മിണ്ടാതിരുന്നു.

അപ്പു തല പൊക്കി നോക്കി. ശിവരാമേട്ടന്‍ അപ്പുവിനെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.

ആരായിരിക്കും കുഞ്ഞിമാളു? രാത്രി പന്ത്രണ്ടു മണിക്ക് കുണ്ടനിടവഴിയില്‍ക്കൂടി ഒറ്റക്ക് നടക്കാന്‍ കുഞ്ഞിമാളുവിന് പേടിയാവില്ലെ! പട്ടാപ്പകലു പോലും ആ വഴിക്ക് നടന്നു പോകാന്‍ അപ്പുവിനു ധൈര്യമില്ല. പിറ്റേന്നു സന്ധ്യക്കും ശിവരാമേട്ടന്‍ വന്നു. പതിവു പോലെ ഏട്ടനും അപ്പുവും പുസ്തക സഞ്ചിയെടുത്ത് കമ്പിറാന്തലു തൂക്കി തളത്തില്‍നിന്ന് ഉമ്മറത്തേക്കു പുറപ്പെട്ടപ്പോള്‍ അമ്മ തടഞ്ഞു. 

''അവിടിരുന്ന് പഠിച്ചാ മതി''

തകൃതിയായിട്ടു പഠിക്കുമ്പോഴും അപ്പു ചെവികൂര്‍ പ്പിച്ചു. ഉമ്മറത്തിരുന്നു പറയുന്നത് തളത്തിലേക്ക് ശരിക്കു കേള്‍ക്കില്ല. ഒച്ച കുറച്ചാണ് അവര്‍ പറയുന്നതും.

മുറിഞ്ഞു മുറിഞ്ഞു പോകുന്ന വര്‍ത്തമാനത്തില്‍ നിന്ന് ഒരു കാര്യം അപ്പു ഊഹിച്ചെടുത്തു. ശിവരാമേട്ടന്‍ ഇന്നലെ രാത്രിയും കുഞ്ഞിമാളുവിന്റെ കരച്ചിലു കേട്ടിട്ടുണ്ട്. കറുത്തവാവു വരെ അങ്ങനെ ഉണ്ടാവും എന്നല്ലെ മുത്തശ്ശി പറഞ്ഞത്.

''അവള്‍ടെ  ദൃഷ്ടീലൊന്നും ചെന്നു പെടരുതേ ശിവരാമാ''

അതിന് ശിവരാമേട്ടനെന്താണ് മറുപടി പറഞ്ഞതെന്ന് അപ്പു കേട്ടില്ല.

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments