Kesari WeeklyKesari

ഇതുകേട്ടില്ലേ?

ചെറുക്കാന്‍ പിണറായി യു.എന്നില്‍ പോകട്ടെ

on 30 June 2017

ക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിരിക്കുന്നവര്‍ പോലും ഇത്ര വിവരമില്ലാത്തവരായാല്‍ കേരള മുഖ്യന്‍ പിണറായി വിജയന്‍ എന്തുചെയ്യും? യോഗ എന്നു പറയുന്നത് വെറും വ്യായാമമാണെന്നും അതിനു മതവുമായി ഒരു ബന്ധവുമില്ലെന്നും ഐക്യരാഷ്ട്രസഭക്കാരെ പിണറായി പാര്‍ട്ടി ക്ലാസ്സിലിരുത്തി പഠിപ്പിക്കേണ്ട സ്ഥിതി വന്നിരിക്കയാണ്. യോഗയെ മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ ചില സൂക്തങ്ങള്‍ ചൊല്ലുന്നു എന്നും അതിനെ ചെറുക്കണമെന്നുമാണ് തിരുവനന്തപുരത്തെ യോഗാദിനാചാരണത്തില്‍ പിണറായി പറഞ്ഞത്.
ചെറുക്കാന്‍വേണ്ടി സഖാവ് ചെമ്പടയേയും കൂട്ടി നേരെ പോകേണ്ടത് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തേക്കാണ്. ന്യൂയോര്‍ക്കില്‍ യു.എന്‍. ആസ്ഥാനത്ത് പുറത്തിറങ്ങിയ സ്റ്റാമ്പില്‍ വിവിധ യോഗാഭ്യാസങ്ങള്‍ക്കൊപ്പം ദേവനാഗരിലിപിയിലുള്ള 'ഓം'കാരം കൂടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ അവര്‍ സന്യാസിമാരെക്കൊണ്ട് ജലപൂജയും നടത്തിയിരിക്കുന്നു. ഋഷികേശ് പരമാര്‍ത്ഥ് ആശ്രമത്തിലെ ചിദാനന്ദ സരസ്വതിസ്വാമി, സാധ്വി ഭഗവതി സരസ്വതി എന്നിവര്‍ ഭൂഗോള മാതൃകയില്‍ ജലാഭിഷേകം നടത്തി എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാകാന്‍ പ്രാര്‍ ത്ഥിച്ചു. അന്തരാഷ്ട്രയോഗാദിനത്തിന് ആഹ്വാനം ചെയ്തവര്‍ തന്നെ അതിനെ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമ്പോള്‍ പിണറായി സഖാവിന്റെ പാര്‍ട്ടി ക്ലാസ് ആരില്‍ നിന്നു തുടങ്ങ ണം എന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്രയോഗാദിനത്തില്‍ ശ്ലോകം ചൊല്ലുന്നത് കേട്ട് ശൈലജ ടീച്ചര്‍ക്ക് വിമ്മിട്ടമുണ്ടായതുകൊണ്ടാണോ പിണറായിക്ക് ഈ വെളിപാടുണ്ടായത് എന്നറിയില്ല.

ഫസല്‍ മാതൃകയില്‍ മിഥുന്‍വധം
ലശ്ശേരി ഫസല്‍വധം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി.പി. എം. ഫസലിന്റെ സഹോദരന് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഫസലിന്റെ സഹോദരിയും ഭാര്യയും ആരോപിക്കുന്നത്. അതുപോലൊരു ആരോപണം ഇപ്പോള്‍ കോട്ടയം വാഴൂരില്‍ നിന്നും ഉയര്‍ന്നിരിക്കുന്നു. സി.പി.എം. വിട്ട് സി.എസ്.ഡി.എസ്സില്‍ ചേര്‍ന്ന പുളിക്കല്‍ കവല മിഥുനിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയെന്നും കുറ്റം സി.എസ്.ഡി.എസ്സിന്റെ മേല്‍ കെട്ടിവെക്കാന്‍ മിഥുനിന്റെ മാതാവ് മിനിയ്ക്ക് അഞ്ച് ലക്ഷം രൂപ സി.പി.എം. വാഗ്ദാനം ചെയ്തുവെന്നുമാണ് സി.എസ്.ഡി.എസ്. സംസ്ഥാന നേതാക്കള്‍ പറയുന്നത്. മിഥുന്‍ കൊലക്ക് പ്രതിചേര്‍ക്കപ്പെട്ടത് സി.പി.എം അനുഭാവി വാവച്ചനാണെന്നും രാഷ്ട്രീയ ഇടപെടലിലൂടെ കേസ് ഒതുക്കിക്കളഞ്ഞു എന്നുമാണ് അവരുടെ വാദം.
ടി.പി.വധം ഇസ്ലാമിക തീവ്രവാദികളുടെ തലയില്‍ കെട്ടിവെക്കാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത് പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത കൊലയാണ്. ആര്‍.എസ്.എസ്. രാമന്തളി മണ്ഡലം കാര്യവാഹ് ചൂരക്കാട്ട് ബിജുവിനെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് സി.പി.എം നേതൃത്വം പറഞ്ഞത്. എന്നാല്‍ പിണറായിയുടെ പോലീസ് ഇപ്പോള്‍ അറസ്റ്റു ചെയ്തത് സി.പി.എം കുന്നരു കാരന്താട് ബ്രാഞ്ച് സെക്രട്ടറി കുട്ടനെയാണ്. ലക്ഷങ്ങള്‍ വാരിവിതറി കൊലയാളി കുട്ടിസഖാക്കളെ രക്ഷിച്ചെടുക്കാന്‍ സി.പി. എം എന്തൊക്കെ തന്ത്രങ്ങളാണ് പയറ്റുന്നത്!

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments