Kesari WeeklyKesari

വാര്‍ത്ത

പരിശ്രമിക്കുക ഭേദരഹിത സമാജസൃഷ്ടിക്കായ്

on 30 June 2017
Kesari Article

സമരസതയ്ക്കായുള്ള സാമാജിക പരിവര്‍ത്തന പ്രക്രിയയില്‍ സംഘത്തിന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്.
ല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ആദ്യത്തെ പരിപാടി. പുറത്തെ പരിസ്ഥിതികള്‍ എന്തൊക്കെയായിരുന്നാലും സമൂഹത്തിലെ എല്ലാ ജാതിക്കാരെയും പരസ്പരം മിത്രങ്ങളാക്കിയെടുക്കണം. പിന്നീട് അവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടണം. അങ്ങനെ വിഭിന്ന ജാതിക്കാരുടെ കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം ഒന്നിക്കണം. എവിടെയാണോ സമത്വം കൊണ്ടുവരാന്‍ ബുദ്ധിമുട്ടുള്ളത് അവിടെയൊക്കെ നമ്മുടെ സഹായം എത്തിച്ചേരണം. ചിലര്‍ അന്യായത്തിനിരയാകുന്നത് ഇല്ലാതാക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. നമ്മുടെ ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹം അനുകരിക്കണമെന്ന ലക്ഷ്യത്തോടെ സമൂഹവുമായി സംവദിക്കണം. അയിത്തം നല്ലതല്ലെന്ന് സമൂഹത്തിലെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ഇതുചെയ്യുന്നവരുടെ പെരുമാറ്റവും സമൂഹം ശ്രദ്ധിക്കും.
ഒരു കിണര്‍, ഒരു അമ്പലം, ഒരു ശ്മശാനം എന്ന താങ്കളുടെ ആഹ്വാനത്തിനുശേഷം, സമൂഹത്തിലെ വിഭിന്ന സമുദായ നേതൃത്വങ്ങളില്‍ നിന്നും എന്തൊക്കെ പ്രതികരണങ്ങളാണ് ലഭിച്ചത്.
മിക്കവാറും പ്രതികരണങ്ങള്‍ അനുകൂലമാണ്. ഈ തത്വത്തെ അവര്‍ നൂറ് ശതമാനവും സ്വീകരിച്ചു. എന്നാല്‍ സംഘത്തെപ്പറ്റി അറിവില്ലാത്തവരും സംഘത്തെ എതിര്‍ത്തവരും ഇപ്പോഴെങ്കിലും ഉണര്‍ന്നുവോ, ഇത്രയും കാലം എവിടെയായിരുന്നു എന്ന ഭാവത്തോടെയാണെങ്കിലും നമ്മോടൊപ്പം ചേര്‍ന്നു. ഈ ആശയത്തോട് വിയോജിപ്പില്ലെങ്കിലും ഞാന്‍ പറഞ്ഞതിന് നേര്‍ക്ക് അവര്‍ ചോദ്യചിഹ്നമെറിഞ്ഞു. ഇത് സംസാരിക്കാന്‍ മാത്രം പറ്റുന്ന വിഷയങ്ങളായാണ് അവര്‍ക്ക് തോന്നിയത്. എന്നാലും ഈ വിഷയത്തെ ആരും നേരിട്ടെതിര്‍ത്തില്ല. നിരവധി സമൂഹങ്ങള്‍ ഇതില്‍ ആനന്ദിച്ചു. സംഘത്തിന്റെ സര്‍സംഘചാലക് ഇങ്ങിനെ സംസാരിക്കുന്നു എന്നത് അന്യായത്തിനിരയായ സമൂഹങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി. ഇതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. എന്റെ പ്രസംഗത്തില്‍ ഈ കാര്യം വരുന്നതിനു മുമ്പ് ഞാന്‍ തെലങ്കാനയിലെ പലാമുരുവില്‍ പോയിരുന്നു. അവിടെ ഒരു ന്യായവുമില്ലാതെ ഭ്രഷ്ടജാതിക്കാരായി കരുതപ്പെട്ടവര്‍ വളരെയധികമുണ്ട്. അതില്‍ സ്വയംസേവകരുമുണ്ട്. ഇടതുപക്ഷത്തിന്റേയും ദളിത്പക്ഷത്തിന്റേയും നേതാക്കള്‍ സ്റ്റേജില്‍ ഉണ്ടായിരുന്നു. ആദ്യം എന്റെ പ്രസംഗവും പിന്നീട് അവരുടേതുമായിരുന്നു. ഞാന്‍ അപ്പോള്‍ സര്‍കാര്യവാഹ് ആയിരുന്നു. ഞാന്‍ സാമൂഹ്യസമരസത എന്ന വിഷയം അവരുടെ മുന്‍പാകെ വച്ചു. അതിനുശേഷം അവര്‍ രണ്ടുപേരും തങ്ങളുടെ പ്രസംഗത്തില്‍ സംഘത്തെ തങ്ങള്‍ സവര്‍ണ്ണരുടെ സംഘടനയായാണ് കണക്കാക്കിയിരുന്നതെന്ന് പറഞ്ഞു. പക്ഷേ ഇവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് സംഘം ഞങ്ങളുടെ സംഘടനയായി എന്നതാണ്. സംഘത്തിന്റെ 'ജനറല്‍ സെക്രട്ടറി'യുടെ പ്രസംഗം ഞാന്‍ കേട്ടു. സംഘം സാധാരണക്കാരുടെ രീതിയില്‍ സംസാരിക്കുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്. ആ നേതാക്കള്‍ എന്നോട് വാസ്തവത്തില്‍ സംഘത്തിന്റെ പങ്ക് എന്താണ് എന്ന് ചോദിച്ചു. പ്രസംഗത്തിനുശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോള്‍ അയിത്തത്തിനെതിരായ സംഘത്തിന്റെ പ്രവര്‍ത്തനം ആദ്യമേ തന്നെ ഉള്ളതാണെന്ന് ഞാന്‍ അവരോട് പറഞ്ഞത് അവരില്‍ ആശ്ചര്യമുളവാക്കി. പിന്നീട് കാര്യകര്‍ത്താക്കളുമായും ഞാന്‍ സംവാദം നടത്തി. ഈ സംസാരത്തിനിടയില്‍ അമ്പലം, വെള്ളം, ശ്മശാനം എന്ന വിഷയം സമാജത്തിലേക്ക് ആദ്യമെത്തണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ പരസ്യമായി ഈ കാര്യം സംസാരിക്കണമെന്ന്. അപ്പോള്‍ അവരോട് വിജയദശമി ഉത്സവത്തിന് വരണമെന്നും ഞാന്‍ ഈ കാര്യം അവിടെ വെച്ച് സംസാരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ സംസാരിക്കുന്നുണ്ടോ എന്നറിയാന്‍ അവര്‍ വിജയദശമി ഉത്സവത്തിന്  വന്നു. അതിനുശേഷം അവര്‍ തങ്ങളുടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സംഘം ഇങ്ങനെ ചിന്തിക്കുന്നുവെന്നും അവരെ അകറ്റിനിര്‍ത്തരുതെന്നും പറഞ്ഞു. ഇങ്ങനെ, ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ലാത്ത ദളിതരെന്ന് പറയപ്പെടുന്ന സമൂഹത്തിന് ഇതുകേട്ട് സന്തോഷമുണ്ടാവും. സംഘത്തിന് നേര്‍ക്കുള്ള അവരുടെ പ്രതീക്ഷയും വിശ്വാസവും വര്‍ദ്ധിക്കും. രാജ്യം മുഴുവന്‍ സന്ദേശം വ്യാപിക്കും.
രാഷ്ട്രീയരംഗത്തെ നിലവിലുള്ള അനുകൂല പരിതസ്ഥിതി എത്രത്തോളം സഹായകരമായിട്ടുണ്ട്.
നുകൂലമായ രാഷ്ട്രീയപരിതസ്ഥിതി ഒരുവശത്ത് സഹായകമാണ്. രാഷ്ട്രീയരംഗത്തുള്ളവര്‍ ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ അത് നമുക്ക് സഹായകമായിത്തീരും. സമത്വം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങളും പല സ്ഥലങ്ങളിലും നിയമം അവര്‍ക്കുവേണ്ടി സ്വീകരിച്ച കരുതല്‍ നടപടികളും ശരിയായി നടപ്പിലാവും. സമയാസമയങ്ങളില്‍ അവര്‍ക്കുവേണ്ടി വിനിയോഗിക്കുന്ന തുക അവരില്‍ എത്തിച്ചേരുന്നുണ്ടോ, അത് കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ശരിയായി കാര്യങ്ങള്‍ നടത്തുന്നുണ്ടോ എന്നൊക്കെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചാല്‍ അത് വളരെയധികം സഹായകമായിത്തീരും. കാര്യങ്ങള്‍ ഇങ്ങനെ നടപ്പിലായാല്‍ തന്നെ, അസമത്വത്തിന് ഇരയാകുന്നവരുടെ പ്രശ്‌നങ്ങള്‍ 50 ശതമാനത്തോളം പരിഹരിക്കാന്‍ സാധിക്കും. ഈ നിയമങ്ങളൊക്കെ മുമ്പ് തന്നെ ഉണ്ട്. ഏതൊക്കെ സര്‍ക്കാരുകളിലാണോ സ്വയംസേവകര്‍ ഉള്ളത് അവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു.
സമാജത്തില്‍ സമരസത ഉണ്ടാവാന്‍, ഏകാത്മകമാവാന്‍ എന്ത് ഉദാഹരണമാണ് അങ്ങ് മുന്നോട്ട് വെക്കുന്നത്? അതിനുള്ള പ്രേരണ എന്താണ്.
വാസ്തവത്തില്‍ പ്രേരണ നമ്മുടെ സംസ്‌കാരത്തില്‍ നിന്നു തന്നെയാണ്. സത്യം, കരുണ, ശുദ്ധത, തപസ്യ എന്നിവ ധര്‍മ്മത്തിന്റെ ഭാഗങ്ങളാണ്. എല്ലാവരിലും ഒരേ തത്വമാണ് കുടികൊള്ളുന്നത്. ആ തത്വത്തിന്റെ ആവിഷ്‌കാരമാണ് നമ്മളോരോരുത്തരും. ആരും ചെറുതോ വലുതോ അല്ല; ആരും സ്വന്തമോ അന്യനോ അല്ല. എല്ലാവരും നമ്മുടേതാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്തെങ്കിലും അനീതി കണ്ടാല്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് വേണ്ടി നമ്മുടെ മനസ്സില്‍ കരുണ ഉണ്ടാവും. ധര്‍മ്മം അഥവാ സമാജത്തിന്റെ നിലനില്‍പ് രണ്ട് തത്വങ്ങളോടെയാണ് ആരംഭിക്കുന്നത്. എല്ലാവരും എന്റെ സ്വന്തമാണ്; ഞാന്‍ തന്നെയാണ് എല്ലാവരിലും ഉള്ളത്. അതുകൊണ്ട് ആരും അനീതിക്കിരയാകാതെ നോക്കേണ്ടത് എന്റെ ചുമതലയാണ്. ഈ ബോധം ആത്മീയതയില്‍ നിന്നും ഉണ്ടാകുന്നതാണ്. ഇത്തരം നിസ്വാര്‍ത്ഥികളുടെ ലോഭം, മോഹം, കാമം, ക്രോധം എന്നീ വികാരങ്ങള്‍ക്ക് അടിപ്പെടാത്തവരുടെ ജീവിതം ലോകത്തിന് മംഗളം പ്രദാനം ചെയ്യും. ഇത്തരം ജീവിതങ്ങള്‍ ധര്‍മ്മത്തിന് നിലനില്പുണ്ടാക്കും. അതുകൊണ്ട് സമൂഹത്തിന്റേയും ധര്‍മ്മത്തിന്റേയും നിലനില്പിന് ഈ നാലു കാര്യങ്ങളും ശ്രദ്ധിക്കണം. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ കല്പനയാണ്. ഭഗവദ്ഗീതയിലും ഭാഗവതപുരാണത്തിലും ശിവപുരാണത്തിലും പറഞ്ഞതും തഥാഗതന്‍ പറഞ്ഞതുമൊക്കെ ഇതുതന്നെയാണ്. നമ്മുടെ ഭാരതീയ വിചാരധാരകളുടെ തത്വങ്ങള്‍ വേറെവേറെയാണ്. ജഗത്തിന്റെ അടിസ്ഥാനം ചേതനമാണോ അചേതനമാണോ എന്ന് ചിന്തിക്കുന്നത് വേറെയാണ്. പ്രത്യക്ഷത്തില്‍ എല്ലാവരുടെയും ഉപദേശങ്ങള്‍ സത്യമാണ്. ഇത് എഴുതിവെച്ചത് മാത്രമല്ല. നമ്മുടെ ആയിരക്കണക്കിന് സന്യാസിമാര്‍ ഇത്തരത്തിലുള്ള ജീവിതമാണ് നയിച്ചത്. ഇത് പഴയ കാര്യമൊന്നുമല്ല. ഇന്നത്തെ സന്യാസിമാരും ഇതുതന്നെയാണ് പറയുന്നത്. സ്വാമി വിവേകാനന്ദന്‍ വാരാഹ്‌നഗര്‍ മഠത്തിലെ ജോലിക്കാര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം നല്‍കി. അവരുടെ ഉത്സവം ആഘോഷിച്ചു. യഥാര്‍ത്ഥ നാരായണന്‍ അവര്‍ തന്നെയാണെന്ന് അവരോട് പറഞ്ഞു. വേദന എന്താണെന്ന് അറിയുന്നതിനുവേണ്ടി ഗാഡ്‌ഗെ ബാബ ചെറിയ കുളത്തിനരികില്‍ പോയി വെള്ളം ചോദിച്ചിരുന്നു. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു, ഇപ്പോള്‍ ഞാന്‍ വിശ്രമിക്കുകയാണ്. വെള്ളം വേണമെങ്കില്‍ കയര്‍ കൊണ്ട് കോരിക്കോളൂ എന്ന്. ബാബ സ്വയം വെള്ളം കോരിയെടുത്തു. ബാബ വെള്ളം കുടിക്കുമ്പോള്‍ ഇയാള്‍ ഏത് ജാതിക്കാരനാണെന്ന് കര്‍ഷകന് സംശയംതോന്നി. എന്നാല്‍ ബാബ തന്റെ ജാതി പുറത്തു പറയാതെ, അവര്‍ ഉരുവിടുന്ന ശകാരവാക്കുകള്‍ കേള്‍ക്കുകയുണ്ടായി. ഡോ. ബാബാസാഹേബ് അംബേദ്കറും ഇങ്ങനെ പലപ്രാവശ്യം ചെയ്തിരുന്നു. ഇത്തരം സന്യാസിമാര്‍ ഇന്നും നമ്മോടൊപ്പമുണ്ട്. അവര്‍ എല്ലാം ത്യജിച്ച് എല്ലാ ദുഃഖവും സഹിച്ച് നേരായ വഴിയില്‍ക്കൂടെ നടക്കുന്നവരാണ്. അവരുടെ ജീവിതം നമുക്ക് പ്രേരണാദായകമാണ്. ഈ സമൂഹവും രാജ്യവും എന്റേതാണെന്ന് അവര്‍ ചിന്തിക്കുന്നു. എന്റെ തന്നെ ആള്‍ക്കാര്‍ കഷ്ടപ്പെടുമ്പോള്‍ ഞാന്‍ എങ്ങനെ സഹിക്കും? ്യൂഞാന്‍ ഭാരതത്തില്‍ നിന്നും വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ ഭാരതത്തില്‍ ഇത്രയും വലിയ ജാതിഭേദം ഉണ്ട് എന്നത് എന്റെ തല കുനിപ്പിക്കുമോ, അതോ ഉയര്‍ത്തുമോ? സമാജം, ദേശം, സംസ്‌കാരം എന്നിവയോടുള്ള ഭക്തി വളരെ വലിയ കാര്യങ്ങളാണ്.
ഭാരതീയ ദര്‍ശനത്തെപ്പറ്റി പറയുകയാണെങ്കില്‍ വൈവിധ്യത്തിലെ ഏകത്വം ഹിന്ദുസമൂഹത്തിന്റെ ശക്തിയാണ്. ഈ ഏകത്വത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള മത്സരം വര്‍ദ്ധിച്ചുവരികയാണല്ലൊ.
ഭിന്നിപ്പ് ഉണ്ടാവാനുള്ള മുഖ്യകാരണം ആത്മവിസ്മൃതിയാണ്. ഞാന്‍ താങ്കളെ എന്റെ എതിരാളിയായി കണക്കാക്കുകയാണെങ്കില്‍, സ്വാഭാവികമായും, സ്വന്തം താല്‍പര്യം സംരക്ഷിക്കാനുള്ള സ്വാര്‍ത്ഥതയില്‍ താങ്കളുടെ താല്പര്യത്തെ കണ്ടില്ലെന്നു നടിക്കും; ചിലപ്പോഴൊക്കെ അതിനെ എതിര്‍ക്കുകയും ചെയ്‌തേക്കാം. നമ്മുടെ രാജ്യത്തെ ആക്രമിക്കുന്ന ആള്‍ എന്റെയും താങ്കളുടെയും ശത്രുവാണ്. പക്ഷേ പരസ്പരമുള്ള ഭിന്നിപ്പ് കാരണം ഞാന്‍ ശത്രുവിനെ ശത്രുവായി കണക്കാക്കാതെ, താങ്കളെ താഴ്ത്തിക്കെട്ടുന്നതിനുവേണ്ടി അവനുമായി സൗഹൃദം സ്ഥാപിച്ചു. വിദേശികള്‍ സ്വന്തം ശക്തിയാലല്ല ഭാരതത്തെ കീഴ്‌പ്പെടുത്തിയതെന്ന് ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടനാ സഭയുടെ ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു. നമ്മള്‍ തമ്മിലുള്ള ഭിന്നിപ്പും നമുക്കിടയില്‍ തന്നെയുള്ള ഒറ്റുകാരും കാരണമാണ് നമ്മുടെ രാജ്യം വിദേശികളുടെ കയ്യിലായത്. ഇത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അത് വീണ്ടും ആവര്‍ത്തിക്കരുത്. ഇത് നമ്മുടെ ആത്മവിസ്മൃതിയുടെ പരാകാഷ്ഠയാണ്. നാം ഒന്നാണെന്ന ബോധം നമുക്ക് വീണ്ടും ഉറപ്പിക്കാം. ഇത്തരം ഭിന്നിപ്പുകളും അവയെ വലുതാക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥശക്തികളും രാജ്യത്തിനകത്തും പുറത്തും ധാരാളമുണ്ട്. എവിടെയാണോ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി ലാഭം നേടാന്‍ കഴിയുന്നത് അവിടെയൊക്കെ ജനങ്ങളെ ഭിന്നിപ്പിക്കുകയും അതില്‍ നിന്നും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തികള്‍ ഉണ്ട്. ഇങ്ങനെയുള്ള സ്വാര്‍ത്ഥശക്തികളെ നാം കരുതിയിരിക്കണം. അവരോട് ഉചിതമായ രീതിയില്‍ നാം പ്രതികരിക്കണം.
താങ്കള്‍ തുടര്‍ച്ചയായി സമരസത എന്ന വിഷയം മുന്നില്‍വെക്കുന്നു. ഇതിന്റെ ഫലം എങ്ങനെയാണ് നമുക്ക് കാണാന്‍ കഴിയുക.
മ്മള്‍ സമരസത ആഗ്രഹിക്കുകയും ഈ ആഗ്രഹം നമ്മുടെ എല്ലാ പ്രവൃത്തികളിലൂടെയും വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു ദിവസം സമൂഹം ഇതിനെ അംഗീകരിക്കും. കാരണം ജനങ്ങളെ വിഘടിപ്പിച്ച് അതിലൂടെ നേട്ടം കൊയ്യുന്നവരുടെ ആയുസ് വളരെ കുറച്ചാണ്. കുറച്ചുപേര്‍ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കി മാതൃകാപരമായി പെരുമാറുന്നവരാണ്. ഇതിനിടയിലുള്ള 80-90 ശതമാനം വരുന്ന സമൂഹം കാറ്റിനൊപ്പം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമെങ്കിലും മനുഷ്യത്വമുള്ളവരാണ്. സദ്പ്രവൃത്തി ചെയ്യാനുള്ള വഴി തെളിഞ്ഞുകിട്ടിയാല്‍ അവര്‍ അതിലൂടെ സഞ്ചരിക്കും. ഉചിതവും സത്യസന്ധവും ന്യായമുള്ളതുമായ സദ്പ്രവൃത്തിയുടെ കാറ്റ് എത്രവേഗം വീശുന്നുവോ അത്രയും വേഗം സമൂഹം ആ വഴിയിലൂടെ ചലിക്കും. ജാതിവ്യത്യാസം ഇല്ലാത്ത, സമത്വയുക്തമായ, ശോഷണമുക്തമായ രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും സൃഷ്ടി വളരെ നാളുകള്‍ക്ക് മുമ്പുതന്നെ നാം കണ്ട സ്വപ്നമാണ്. നിരവധിപേര്‍ അതിനുവേണ്ടി പരിശ്രമിച്ചു. അന്നുതൊട്ട് ഇന്നുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഒന്നിച്ചുള്ള ഫലം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ഭേദരഹിത സമാജത്തിന്റെ സൃഷ്ടി സാധ്യമാവുകയും ചെയ്യും.
(അവസാനിച്ചു)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments