Kesari WeeklyKesari

വാര്‍ത്ത

​ഗോവധനിരോധനം നിയമം വേണം - മോഹന്‍ ഭാഗവത്

on 21 April 2017

ഗോവധനിരോധനം നിയമം വേണം -
 മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അക്രമം പാടില്ലെന്നും രാജ്യവ്യാപകമായി ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മഹാവീര ജയന്തി ആഘോഷ ത്തോടനുബന്ധിച്ച് ഏ പ്രില്‍ 9ന് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോരക്ഷാ പ്രവര്‍ത്തകര്‍ അക്രമങ്ങളിലേര്‍പ്പെട്ടാല്‍ ഗോരക്ഷാ ദൗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകാം.
ജൈനമതം സൃഷ്ടികളെയെല്ലാം സംരക്ഷിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്നതാണ്. മഹാവീരന്റെ അ ഹിംസാ മാര്‍ഗം സ്വായത്തമാക്കിയാ ലേ ഭാരതത്തിനു ലോകത്തിലെ ഏറ്റ വും ശക്തമായ രാഷ്ട്രമാകാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ പൗരന്മാരെ ല്ലാം അഹിംസാതത്വം പാലിക്കാന്‍ തുടങ്ങിയാല്‍ ഭാരതത്തില്‍ ഹിംസാ സംഭവങ്ങള്‍ ഇല്ലാതാകും. ജൈനമത ത്തിന്റെ അടിസ്ഥാനം അഹിംസയാണ്. കരുണയില്‍ നിന്നാണ് അ ഹിംസയുണ്ടാകുന്നത്. മതത്തിന്റെ അവിഭാജ്യഘടകമാണ് കരുണ. മനുഷ്യര്‍ ഉള്ളില്‍ കരുണയുള്ളവരാകണം. 
അഹിംസയുടെ പ്രചാരണം അഹിംസപാലിച്ചു തന്നെയാകണം. ഒരു തരത്തിലുള്ള ഹിംസയും ഭാരത സംസ്‌കാരത്തിനു നിരക്കുന്നതല്ല- അദ്ദേഹം പറഞ്ഞു.
അഹിംസയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന് ഒറ്റക്കെട്ടാകാന്‍ കഴിയും. മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് രാജ്യത്തെ ശക്തിപ്പെടുത്തണമെന്ന് സര്‍സംഘചാലക് അഭ്യര്‍ത്ഥിച്ചു.

ഭൂരിപക്ഷസമൂഹം അഭയാര്‍ത്ഥികളാകുന്നത് വിപത്ത് -സുബ്രഹ്മണ്യന്‍സ്വാമി

പാലക്കാട്:  ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതയുടെ ഭാഗമായ കശ്മീരി പണ്ഡി റ്റുകള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥി കളാകുന്ന സ്ഥിതിയാണുള്ളതെന്നും ഇതു വലിയ വിപത്താണെന്നും സു ബ്രഹ്മണ്യന്‍സ്വാമി എം.പി. പറഞ്ഞു.  കുരിശ് യുദ്ധത്തിന് ഫലം കണ്ടു തുട ങ്ങിയെന്ന് കിണാവല്ലൂര്‍ ശശിധരന്‍ രചിച്ച കേരളത്തിന്റെ രാജര്‍ഷി എന്ന ഓ. രാജഗോപാലിന്റെ ജീവചരിത്ര ത്തിന്റെ രണ്ടാമത് പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടന്ന ചട ങ്ങില്‍ ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍. മോഹന്‍ദാസ്, ജോര്‍ജ്ജ്ദാസ് എന്നി വര്‍ പുസ്തകം ഏറ്റുവാങ്ങി. 
 പൊതുജീവിതത്തില്‍ ജാതി, മതം എന്നിവയ്ക്ക് യാതൊരു പ്രസക്തിയു മില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെ സംസ്‌കാരം ലാളിത്യമാണ്. അതുയര്‍ത്തിപിടിച്ച് പൊതുജീവിതം നയിക്കുന്നതാണ് രാജഗോപാലിനെ  പോലുള്ളവരുടെ മാതൃക കാട്ടിത്തരു ന്നതെന്ന് സുബ്രഹ്മണ്യന്‍സ്വാമി പറ ഞ്ഞു. 
ബിജെപി നേതാക്കളായ കെ.രാമന്‍ പിള്ള, ശോഭസുരേന്ദ്രന്‍, വി.രാമന്‍ കുട്ടി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍, യു.കൈലാസ്മണി, വി.നടേശന്‍, എസ്.പി.അച്യുതാന്ദന്‍, കിണാവല്ലൂര്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. രാജഗോപാലിനോടൊ പ്പം ജനസംഘപ്രവര്‍ത്തനത്തിലുണ്ടാ യിരുന്ന എം.പി.ശ്രീവള്ളി, യു.കെ. സുബ്രഹ്മണ്യന്‍, ഈച്ചരന്‍, സി.കൃഷ് ണന്‍, വി.രാമന്‍കുട്ടി എന്നിവരെ ചട ങ്ങില്‍ ആദരിച്ചു.
——————-
ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ 
വെറുതെ വിട്ടു

തൃശ്ശൂര്‍: ആര്‍.എസ്.എസ്. പ്ര വര്‍ത്തകര്‍ പ്രതികളായുള്ള ദീപക് വധക്കേസ്സിലെ മുഴുവന്‍ പ്രതികളെയും തൃശ്ശൂര്‍ ഒന്നാംക്ലാസ് അതിവേഗകോടതി വെറുതെ വിട്ടു. ഏപ്രില്‍ 10നായിരുന്നു വിധി. 2015 മാര്‍ച്ച് 24ന് രാത്രിയാണ് ജനതാദള്‍ (യു) നാട്ടിക മണ്ഡലം പ്രസിഡന്റായിരുന്ന പി.ജി. ദീപക് കൊല്ലപ്പെടുന്നത്. കേസ്സില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ 10 പേരെയാണ് പ്രതികളായി പോലീസ് ചേര്‍ത്തത്. മുഖംമൂടി അക്രമമാണെന്ന് ആദ്യം പറഞ്ഞ സാക്ഷികള്‍ തന്നെ പിന്നീ ട് പറഞ്ഞത് മുഖംമൂടി ധരിച്ചല്ല ആ ക്രമിച്ചതെന്നാണ്. ഇതോടെ സംഘപ്രവര്‍ത്തകരുടെ മേല്‍ കേസ് കെട്ടിവെക്കുകയായിരുന്നുവെന്ന് വ്യക്തമായി. 
പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഹാജരായി.
——————

———————-
കേരളം സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 
വേഗത വര്‍ദ്ധിപ്പിക്കണം.

കോഴിക്കോട്: ലോകത്തെ നയിക്കാ നുള്ള വന്‍ശക്തിയായി ഭാരതം മാറു കയാണെന്ന് കറന്‍സി നിയന്ത്രണാന ന്തരം സമ്പദ്‌വ്യവസ്ഥ തെളിയിച്ചതാ യി കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. മാര്‍ച്ച് 26ന് ഗ്രേറ്റര്‍ മലബാര്‍ ഇക്കണോമിക് ഫോറം ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം. 23.7 ശതമാനം വരുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റെ സാമ്പ ത്തിക രംഗത്തെ നിയന്ത്രിച്ചതെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു. 
കള്ളപ്പണവും കള്ളനോട്ടും ഭീകര പ്രവര്‍ത്തനവും നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടിയായിരുന്നു കറന്‍സി നിയന്ത്രണ നടപടികള്‍. ജിഡിപി യിലുണ്ടായ വന്‍വളര്‍ച്ച, സാമ്പത്തിക സുതാര്യത, കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ സാമ്പ ത്തിക പരിഷ്‌കരണാനന്തരം ഭാരതം മുന്നേറുകയാണ്. 2022 ആവുമ്പോഴേ ക്കും വികസിത രാഷ്ട്രത്തിന് തുല്യ മായി സാമ്പത്തിക വികസന ലക്ഷ്യ ങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രാജ്യത്തിന് കഴിയും. എല്ലാവര്‍ക്കും വീട് എന്ന സ്വ പ്നം സാക്ഷാത്കരിക്കും. സര്‍വ്വ രംഗ ങ്ങളിലും മുന്നേറി ഭാരതം വികസിത രാഷ്ട്രമായി മാറും. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിന് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ക്ക് കേരളത്തിന് ഭാരതത്തിന്റെ മാതൃ കയാകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍  ജന്മഭൂമി ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments