Kesari WeeklyKesari

ബാലഗോകുലം

അച്ഛമ്പ്‌രാനും ചന്ദ്രശേഖരനും--പ്രകാശന്‍ ചുനങ്ങാട്

on 21 April 2017

''ഇടയ്ക്കിടയ്ക്ക് മദം പൊട്ടും ചന്ദ്രശേഖരന്. മദമ്പാട് വരുണൂന്ന് പാപ്പാമ്മാര്‍ക്കറിയാം. പിന്നെ         രണ്ടുമൂന്നു മാസത്തേക്ക് അവന്റെ ചങ്ങല അഴിക്കില്ല. അങ്ങനെ നില്‍ക്കും അവന്‍ മനയ്ക്കലെ     പടിഞ്ഞാറെ വളപ്പിലെ മാവിന്റെ ചോട്ടില്''
''എന്താ മുത്തശ്ശീ മദമ്പാട്?''
''കൊല്ലത്തിലൊരിക്കല് കൊമ്പനാനയ്ക്ക് പ്രാന്തു വരും. കണ്ണിന്റേം ചെവീടേം ഇടയ്‌ക്കൊരു     സ്ഥാനണ്ട്. അവിടന്ന് ഒരു നീരങ്ങനെ ഒലിക്കാന്‍ തുടങ്ങും. ആ നീരൊലിപ്പു കണ്ടാ അപ്പൊ         കൂച്ചുവിലങ്ങിട്ടോണം. ചെല 
ആനകള് മദമ്പാട് വന്നാലും മിണ്ടാതെ നിക്കും. അതല്ലലോ ചന്ദ്രശേഖരന്റെ പ്രകൃതം. ഗജപോക്കിരീന്ന് പറഞ്ഞാ അത് അവനാ. പോക്കിരിക്ക് പ്രാന്തും വന്നാലോ?''
''കൂച്ചു വിലങ്ങേച്ചാ എന്താ മുത്തശ്ശീ?''    
''കയ്യും കാലും രണ്ടുംകൂടി ചങ്ങലയ്ക്കിട്ടു പൂട്ടും. ആ 
സമയത്ത് അവന്റെ അട്‌ത്തേക്ക് ഒന്നാം     പാപ്പാനും പൂവില്ല. പട്ട കൊടുക്കുമ്പഴും പഴം കൊടുക്കുമ്പഴും ദൂരത്തേ നിക്കൂ. എത്ര ധൈര്യശാലി ആയാലും''
''മുത്തശ്ശി കണ്ടിട്ടുണ്ടോ ചന്ദ്രശേഖരനെ?''
''പിന്നെന്താ!  അവന്റെ മസ്തകത്തിന്റെ ഒരു ചന്തം. കൊമ്പിന്റെ നീളം. തുമ്പിക്കയ്യ് ഇദാ ഇങ്ങനെ നിലത്തിഴയും. മാവിന്റെ ചോട്ടില് നിക്കുണുണ്ടാവും സദാ നേരോം. മത്തേഭം പാംസു സ്‌നാനം കൊണ്ടല്ലോ സന്തോഷിപ്പൂ. പാംസൂന്ന് പറഞ്ഞാ പൂഴി. പൂഴി വാരി മേത്തിട്ടോണ്ടു നിക്കും അവന്‍. മദമ്പാടിലല്ലെങ്കിലും വിശേഷൊന്നൂല്ല്യ. തടി വലിക്കാന്‍ പറഞ്ഞാ 
അനുസരിക്കില്ല്യ. ഇങ്ങട് വലിയെടാന്നു പറഞ്ഞാ അങ്ങട് വലിക്കും. എഴുന്നള്ളിപ്പിന് കൊണ്ടോയാ,     അടുത്തു നിക്കണ ആനേടെ പള്ളയ്ക്ക് കുത്താന്‍ നോക്കും''”
''കഷ്ടല്ലേ മുത്തശ്ശീ. ആനേയാലും ഇത്ര തെമ്മാടിത്തരം പാടില്ല.''
''സംശണ്ടോ. അങ്ങനെരിക്കുമ്പൊ കുട്ടിരാമന്നായര് തോട്ടീം വടീം അച്ഛമ്പ്‌രാന്റെ കാക്കല് കൊണ്ടോയി വെച്ചു. അയാള് ഒന്നാം പാപ്പാനായിരുന്നു. അമ്പലപ്പാറക്കാരനാത്രെ. അയാള്‍ക്ക്  ആനപ്പണി വയ്യാന്ന്. കൈക്കോട്ടു കെളച്ചിട്ടോ കന്നു പൂട്ടീട്ടോ കഴിഞ്ഞുകൂടിക്കോളാംന്ന്. ജീവനല്ലേ വലുത്. ആനച്ചോറ് കൊലച്ചോറല്ലേ അപ്പൂ. അതും ചന്ദ്രശേഖരന്റെ പാപ്പാനാവ്ാച്ചാ 
പറയാന്‍ പറ്റ്വോ. എപ്പഴാ അവന്റെ സ്വഭാവം മാറ്ാന്ന് അറിയില്ലലോ.... 
''ന്ന്‌ട്ടോ മുത്തശ്ശീ?''
അച്ഛമ്പ്‌രാന്‍ മുത്തശ്ശനെ വിളിപ്പിച്ചു അവനെ വിറ്റു കളയാം. ന്താ? അതുവരെ അവന്റെ കാര്യം ശങ്കുണ്ണി നോക്കണം. വിരോധണ്ടോ?’ 
വയ്യാന്ന് പറയാന്‍ പറ്റ്വോ അപ്പൂ. മനയ്ക്കലെ ചോറല്ലേ ഉണ്ണണത്. മാത്രല്ലാ, ചന്ദ്രശേഖരനെ ചട്ടം     പഠിപ്പിച്ചത് മുത്തശ്ശനാത്രെ. മാതംഗലീല പഠിച്ചിട്ട്ണ്ടത്രെ നിന്റെ 
മുത്തശ്ശന്‍ ചെറ്പ്പത്തില്. 
മൂത്തേടത്തില്ലത്തെ പട്ടേരിപ്പാടും മുത്തശ്ശനും കൂടിപ്പോയിട്ടാണ് തെക്ക് ഏതോ നാട്ടീന്ന് ചന്ദ്രശേഖ        രനെ വാങ്ങീത്. ആനശാസ്ത്രം പഠിച്ച കേമനായിരുന്നൂത്രെ പട്ടേരിപ്പാട്. ലക്ഷണം തെകഞ്ഞ ആന. 
അതിവെല കൊടുത്താത്രെ അവനെ വാങ്ങീത്. 
കുട്ടിരാമന്നായര് പോയിട്ടും കുറച്ചീസം അവനെക്കൊണ്ട് ഒരു കൊഴപ്പോണ്ടായില്ല്യ. കുളിക്കാന്‍         പെരുങ്കുളത്തിലിക്ക് കൊണ്ടോവും. മുത്തശ്ശന്‍ മുമ്പില്് നടക്കും. അവന്‍ പിന്നാലെ നടന്നോളും. നല്ല അനുസരണ. കുളി കഴിഞ്ഞു വന്ന് 
മനയ്ക്കലെ മിറ്റത്ത് തമ്പ്‌രാന്റെ മുമ്പില് നിര്‍ത്തും.     തമ്പ്‌രാന്‍ രണ്ടു ചീര്‍പ്പ് പഴം അവന് കൊടുക്കും. 
പഴം കിട്ടണം. എന്നാലേ മിറ്റത്തീന്ന് ഒരടി വെയ്ക്കൂ.
ചന്ദ്രശേഖരന്റെ സ്വഭാവം 
നന്നായീലോ; മരം പിടിക്കാന്‍ 
അനങ്ങന്‍ മലയ്ക്ക് കൊണ്ടോയാലോ     എന്ന് മുത്തശ്ശന് ഒരാലോചന. കഷ്ടകാലം. അല്ലാതെന്താ പറയ്ാ. അതു വേണോ ശങ്കുണ്ണീന്ന്         അച്ഛമ്പ്‌രാന്‍ ചോയ്ച്ചൂത്രെ. അവന്‍ ഒരു വികൃതീം കാണിക്കില്ല്യ. ഞാനല്ലേ കൊണ്ടുപോണത്         എന്ന് നിന്റെ മുത്തശ്ശന്‍.
അനങ്ങന്‍ മലേടെ മോളില് വലിയോരു മരം മുറിച്ച് വടം കെട്ടി ഇട്ടിരിക്ക്യാണ്. അതിനെ വലിച്ച്         താഴത്തിക്ക് കൊണ്ടു വരണം. മുത്തശ്ശന്‍ വടം അവന്റെ മുമ്പിലിക്ക് ഇട്ടു കൊടുത്തു. 
''വലിക്കെടാ കുട്ടാ''
എന്തൊക്കെ നല്ല വാക്കു പറഞ്ഞിട്ടും അവന്‍ ആങ്കുട്ട്യാണെങ്കില് വടം തൊട്ടില്ല. മുത്തശ്ശന്         ദേഷ്യം വന്നു. മുത്തശ്ശന്‍ തോട്ടി കാണിച്ചു.
ഒരുമാതിരിപ്പെട്ട ആനോള്‍ക്കൊക്കെ തോട്ടി കണ്ടാ പേട്യാണ്. തോട്ടീടെ അറ്റത്തൊരു കൊക്കി.  ഒരു കുന്തമുന വേറെ. കൊക്കികൊണ്ട് ചെവീടെ മൂട്ടില് ഒരു വലി വലിക്കും. കുന്തത്തിന്റെ     മുനോണ്ട് നഖത്തിന്റെ കടയ്ക്കല്് ഒരു കുത്ത്. ഒന്നും രണ്ടും അപ്പൊ സാധിക്കും”
''ഒന്നും രണ്ടും . അതെന്താ മുത്തശ്ശീ?''
''മൂത്രൊഴിക്കും. പിണ്ടിടും. അതന്നെ''
അവന്‍ പണി പറ്റിച്ചില്ലെ അപ്പൂ. കണ്ണടച്ചു തുറക്കണ നേരം കൊണ്ട് അവന്‍ മുത്തശ്ശനെ തുമ്പി        ക്കയ്യോണ്ട് ചുറ്റിപ്പിടിച്ച് താഴത്തിട്ടു. എന്നിട്ട് മുന്‍കാലങ്ങട്  പൊക്കി, മുത്തശ്ശന്റെ നെഞ്ചത്ത്         വെയ്ക്കാന്‍. ശൂരനല്ലേ നിന്റെ മുത്തശ്ശന്‍. പറഞ്ഞ നേരംകൊണ്ട് അരേന്ന് കട്ടാരെടുത്തൂ മുത്തശ്ശന്‍.         കത്തി കാണിച്ച് മുത്തശ്ശന്‍ ഇത്രേ പറഞ്ഞുള്ളു:
''ചന്ദ്രശേഖരാ അട്ക്കര്ത്''
''എടുക്കടാ കയറ് ''
പൊക്കിയ കാല് താഴത്തു വെച്ചില്ലേ ചന്ദ്രശേഖരന്‍? കട്ടാരംകൊണ്ട് ആനയെ കുത്താന്‍ പറ്റ്വോ മുത്തശ്ശന് ? ഒരു വേഷംകെട്ട്. ആന പേടിച്ചു. മുത്തശ്ശന്‍ ചാടി എണീറ്റു. ഒരു കയ്യില് കട്ടാരം. മറ്റേ കയ്യോണ്ട് ചങ്ങല വലിച്ച് മുന്‍കാലു രണ്ടും കൂച്ചി. ഒരാഴ്ച കഴിഞ്ഞ് തൃശൂര്ന്ന് നസ്രാണിമാര്         വന്ന് അവനെ കൊണ്ടോയി.  
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments