Kesari WeeklyKesari

ഇതുകേട്ടില്ലേ?

യഥാര്‍ത്ഥ ഹിന്ദു

on 23 February 2018

കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്തെന്നല്ല, ഈ അണ്ഡകടാഹത്തില്‍ തന്നെ ഒരേയൊരാളേയുള്ളു യഥാര്‍ത്ഥ ഹിന്ദുവായിട്ട്. അതു മഹാസാഹിത്യകാരന്‍ കെ.പി. രാമനുണ്ണി മൗലവിയാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിനൊപ്പം തനിക്ക് കിട്ടിയ ഒരു ലക്ഷത്തിന്റെ പാരിതോഷികത്തുകയില്‍ നിന്ന് മൂന്നു രൂപ കുറച്ച് അദ്ദേ ഹം ദാനം ചെയ്തിരിക്കുന്നു. ശിബി മഹാരാജാവിന്റെ ദാനത്തേക്കാള്‍ മഹത്തായ ത്യാഗം. തീവണ്ടിയാത്രയ്ക്കിടയില്‍ സീറ്റു തര്‍ക്കത്തെതുടര്‍ന്നു കൊല്ലപ്പെട്ട ജുനൈദ് എന്ന മദ്രസാ വിദ്യാര്‍ത്ഥിയുടെ ഉമ്മയ്ക്കാണ് അദ്ദേ ഹം ഈ തുക സമര്‍പ്പിച്ചത്. അതും പുരസ്‌കാരം സ്വീകരിച്ച വേദിയില്‍ നിന്നും ഇറങ്ങി സകലമാന പത്രക്കാരുടെയും മുമ്പില്‍ വെച്ച്. അതിനുശേ ഷം, പ്രസിദ്ധിയോ പ്രശംസയോ മോഹിക്കാത്ത ആ മഹാത്മാവ് മൊഴിഞ്ഞു: ''ഞാനാണ് യഥാര്‍ത്ഥ ഹിന്ദു. കണ്ണില്‍ ചോരയില്ലാത്ത കൊലയില്‍ എന്റെ മതം വിശ്വസിക്കുന്നില്ല... യഥാര്‍ത്ഥ ഹിന്ദു എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു.''
ജുനൈദിന്റെ ഉമ്മയ്ക്ക് തുക നല്‍ കിയതിലൂടെ പേരെടുക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമേയില്ല. അതുകൊണ്ടാണ് ജുനൈദിന്റെ വീട്ടില്‍ കൊണ്ടുപോയി പണം കൊടുക്കുന്നതിനു പകരം പുരസ്‌കാരദാനപരിപാടിയിലേക്ക് ഉമ്മയെ വിളിച്ചുവരുത്തി സകലരും കാണ്‍കേ അവിടെവെച്ചു നല്‍കിയത്. മറ്റൊരു കാര്യം സഹാനുഭൂതി തോന്നി നല്‍കിയതല്ല ഈ തുക എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമാണ്. അതു ഒരു മഹാപ്രായശ്ചിത്തമാണ്. ഹിന്ദുക്കള്‍ ചെയ്ത സകല പാപങ്ങളും സ്വയം ഏറ്റെടുത്ത് അതിനുള്ള പ്രായശ്ചിത്തം. അത് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഞാന്‍ സനാതന ഹിന്ദുവാണ് എന്ന് പറഞ്ഞ ഗാന്ധിജി രാമനുണ്ണിയുടെ മഹത്വത്തിനു മുമ്പില്‍ കേവലം ഒരു പുഴു! ഈ മഹാസാഹിത്യകാരന്റെ ജീവിതമാകുന്ന 'സത്യാന്വേഷണ പരീക്ഷ'കളിലൂടെ കടന്നുപോയാല്‍ അന്തിച്ചു പോകാത്തവര്‍ ആരുണ്ട്? ലൈംഗിക സാഹിത്യത്തിലൂടെ സാഹിത്യരംഗത്തേക്കുള്ള കയറിപ്പറ്റല്‍, അവാര്‍ഡ് തരപ്പെടുത്താനുള്ള കാലുപിടുത്തം, ഇസ്ലാമിസ്റ്റുകള്‍ക്കുവേണ്ടിയുള്ള അഞ്ചാംപത്തിപണി, വര്‍ഗ്ഗീയ വാദികളെ സുഖിപ്പിക്കാനുള്ള സാഹിത്യരചന, തനിയ്ക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്ത ചമയ്ക്കല്‍... ഇങ്ങ നെ നീളുന്നു ആ മഹാചരിതം. ഈ യഥാര്‍ത്ഥ ഹിന്ദു ജനിച്ചില്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചം തന്നെ വ്യര്‍ത്ഥമായിപ്പോയേനേ!

സംസ്‌കൃതം പഠിക്കാന്‍ മദ്രസ വിദ്യാര്‍ത്ഥികള്‍
മതത്തിന്റെ പേരില്‍ മദ്രസകളിലെ സംസ്‌കൃത പഠനത്തിനു തടയിടുന്ന മുസ്ലീം മതമൗലികവാദികള്‍ക്കെതിരെ മുസ്ലീം ചെറുപ്പക്കാര്‍ രംഗത്തുവരുന്നു. മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെടുന്നു. ഉത്തരാഖണ്ഡിലും യു.പിയിലും മദ്രസാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്‌കൃതം പഠിപ്പിക്കണമെന്ന ബി.ജെ.പി സര്‍ക്കാരുകളുടെ നിര്‍ദ്ദേശം തങ്ങളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഈ ചെറുപ്പക്കാര്‍ പറയുന്നത്. ''പുതിയ ഭാ ഷ പഠിച്ചാല്‍ എന്താണ് തെറ്റ്? സം സ്‌കൃതം പഠിച്ചാല്‍ ആയുര്‍വ്വേദ ഡോക്ടറാകാന്‍ സാധിക്കുമെന്നത് നല്ലതല്ലേ!'' എന്നാണ് മദ്രസ അറേബിയ റഹ്മാനിയയുടെ പ്രിന്‍സിപ്പാള്‍ മുഫ്തി മുഹമ്മദ് മസൂദ് ചോദിക്കുന്നത്. ഉദ്ധംസിംഗ് നഗറിലെ റസിയ സുല്‍ ത്താന മദ്രസയിലെ വിദ്യാര്‍ത്ഥിനി ഷഹീന്‍ ചോദിക്കുന്നു: ''മറ്റു വിദ്യാലയങ്ങളിലെ എന്റെ പ്രായക്കാരായ കുട്ടികള്‍ സംസ്‌കൃതം പഠിക്കുമ്പോള്‍ ഞ ങ്ങളെ മാത്രം എന്തിന് മാറ്റിനിര്‍ത്ത ണം? എനിയ്ക്ക് ആയുര്‍വ്വേദ ഡോക്ടറാവാനാണ് ആഗ്രഹം. അതിന് സം സ്‌കൃതം ആവശ്യമാണ്. മദ്രസയില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.''
''ഉത്തരാഖണ്ഡ് മദ്രസ വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് കീഴിലുള്ള 297 മദ്രസകളില്‍ 207 എണ്ണവും സംസ്‌കൃ തം പഠിപ്പിക്കാന്‍ സന്നദ്ധരായിട്ടുണ്ട്.'' സൊസൈറ്റി ചെയര്‍മാന്‍ സിബ്‌തെ നബി പറയുന്നു. സംസ്‌കൃതം പഠിക്കണമെന്നു വിദ്യാര്‍ത്ഥികള്‍ തങ്ങളോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും ആവശ്യക്കാര്‍ ഏറിവരുകയാണ്. അത്തരം സാഹചര്യത്തില്‍ കാവിവല്‍ക്കരണം എന്ന് പറഞ്ഞ് സംസ്‌കൃത പഠനത്തെ എന്തിന് മാറ്റിനിര്‍ത്തണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴ്കമ്മറ്റി ഇതംഗീകരിച്ചു കഴിഞ്ഞു. മേല്‍കമ്മറ്റിയ്ക്ക് വൈകാതെ അംഗീകാരത്തിനയക്കും എന്നാണ് ഡപ്യൂട്ടി രജിസ്റ്റാര്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments