Kesari WeeklyKesari

വാര്‍ത്ത

കാശ്മീരിലെ മദ്രസ്സകളും സര്‍ക്കാര്‍ സ്‌കൂളുകളും നിയന്ത്രിക്കണം - കരസേനാ മേധാവി

on 26 January 2018
Kesari Article

ന്യൂദല്‍ഹി: ജമ്മു-കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ യുവജനങ്ങളെ അക്രമത്തി ന് പ്രേരിപ്പിക്കുകയാണെന്നും ഇത് തടയണമെന്നും ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവ ത്ത് ആവശ്യപ്പെട്ടു. ജനു. 12ന് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കു കയായയിരുന്നു അദ്ദേഹം.
മദ്രസ്സകളും പള്ളികളും തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. ഇവ നിയന്ത്രിക്കപ്പെടണം. കാശ്മീരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംസ്ഥാനത്തിന്റെ പ്രത്യേകം മാപ്പുകളാണുള്ളത്. ഇത് വിഘടനവാദത്തിന് വഴിയൊരുക്കുന്നവയാണെന്നും കരസേനാമേധാവി പറഞ്ഞു.

സി.പി.എം. - ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊന്നു
പേരാവൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് - ഇസ്ലാമിക ഭീകര കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജനു. 19-ന് വെട്ടേറ്റു മരിച്ച ആര്‍.എസ്.എസ് കണ്ണവം  17-ാം മൈല്‍ ശാഖ ശിക്ഷകനും കാക്കയങ്ങാട് ഗവ. ഐ.ടി.ഐയിലെ എബിവിപി പ്രവര്‍ത്തകനുമായ ആലപ്പറമ്പത്ത് തപസ്യ നിവാസില്‍ കെ.വി. ശ്യാംപ്രസാദ് (24). ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നത്. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വീട്ടുവരാന്തയിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
കെ. രവീന്ദ്രന്‍-ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോഷി, ഷാരോണ്‍.

കാര്‍ഷിക സമൃദ്ധിയുടെ
സന്ദേശവുമായി കാര്‍ഷികോത്സവം

ബുധനൂര്‍: കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കാന്‍ ഗ്രാമസേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാര്‍ഷികോത്സവം കാര്‍ഷിക കേരളത്തിന് മാതൃകയായി. നാടന്‍ പശുക്കളുടെ പ്രചരണത്തിലൂടെ കര്‍ഷകരെ പ്രകൃതികൃഷിയിലേക്കും ജൈവകൃഷിയിലേക്കും പരിവര്‍ത്തനം നടത്താനുള്ള സന്ദേശവും കാര്‍ഷികോത്സവും നല്‍കി.
ജനു. 12, 13 തീയതികളില്‍ കുന്നത്തൂര്‍ കുളങ്ങര ക്ഷേത്രമൈതാനിയില്‍ നടന്ന കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം കയര്‍ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു. ജനുവരി 13ന് രാവിലെ നാടന്‍ ഗോക്കളുടെ പ്രദര്‍ശനം ഗരുഡധ്വജാനന്ദ സ്വാമി ഗോപൂജയോടുകൂടി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് സംസ്ഥാന ഗോസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി ചടങ്ങില്‍ ഗോസന്ദേശം നല്‍കി. ഡോ. ശുദ്ധോധനന്‍ സംസാരിച്ചു. 15-തരം ജനുസ്സുകളില്‍പ്പെട്ട 27 നാടന്‍ഗോക്കളുടെ പ്രദര്‍ശനം നാടിന് പുതിയ അനുഭവമായി മാറി. നാട്ടിലെ കര്‍ഷകസംഘങ്ങള്‍ വഴിയും അക്ഷയശ്രീ സാശ്രയസംഘങ്ങള്‍ വഴിയും ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. പഴയകാലകാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം പുതുതലമുറയ്ക്ക് അറിവ് പകര്‍ന്നു.
കാര്‍ഷികോത്സവത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനം ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു. കാര്‍ഷികരംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കര്‍ഷകരെ ആദരിച്ചു. ജനപ്രാതിനിധ്യംകൊണ്ടും ഗ്രാമീണകാര്‍ഷിക ഉത്പന്നങ്ങളുടെ വൈപുല്യംകൊണ്ടും മറ്റ് കാര്‍ഷികമേളകളില്‍ നിന്നും വ്യത്യസ്തമായിരുന്നു കാര്‍ഷികോത്സവം.

കഥകളി ആചാര്യന്മാരെ ആദരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവലയം കഥകളി ആസ്വാദക സഭയുടെ ഒന്നാം വാര്‍ഷികാഘോഷം ജനുവരി 13ന് നടന്നു. കഥകളി കലാകാരന്‍ സദനം ബാലകൃഷ്ണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ കഥകളിരംഗത്തെ മുന്‍കാല പ്രവര്‍ത്തകരെയും കലാകാരന്മാരെയും ചടങ്ങില്‍ ആദരിച്ചു. പറശ്ശിനി കുഞ്ഞിരാമന്‍, കയരളം കൃഷ്ണമാരാര്‍, സദനം രാമചന്ദ്രന്‍, ടി.ടി. കൃഷ്ണന്‍, കാമ്പ്രം മാധവന്‍, ചെമ്മഞ്ചേരി ഗോപാലന്‍ നമ്പ്യാര്‍, വാരണക്കോട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഇ.പി. ഹരിജയന്തന്‍ നമ്പൂതിരി, ആസ്തികാലയം രാജന്‍, പറശ്ശിനി പ്രേമന്‍, രാഷ്ട്രപതി പുരസ്‌കാരം നേടിയ അധ്യാപകന്‍ രാധാകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്. കെ.ബി. രാജാനന്ദ്, ബാലകൃഷ്ണന്‍ കൊയ്യാന്‍, കലാനിലയം ഉദയന്‍നമ്പൂതിരി, ദീപാ കൃഷ്ണന്‍, കലാ അജിത്കുമാര്‍, പ്രൊഫ. ബി. മുഹമ്മദ്  അഹമ്മദ്, സി. ജയചന്ദ്രന്‍, കെ. പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

കാര്‍ഷിക സമൃദ്ധിയുടെ
സന്ദേശവുമായി കാര്‍ഷികോത്സവം

പേരാവൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് - ഇസ്ലാമിക ഭീകര കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജനു. 19-ന് വെട്ടേറ്റു മരിച്ച ആര്‍.എസ്.എസ് കണ്ണവം  17-ാം മൈല്‍ ശാഖ ശിക്ഷകനും കാക്കയങ്ങാട് ഗവ. ഐ.ടി.ഐയിലെ എബിവിപി പ്രവര്‍ത്തകനുമായ ആലപ്പറമ്പത്ത് തപസ്യ നിവാസില്‍ കെ.വി. ശ്യാംപ്രസാദ് (24). ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നത്. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വീട്ടുവരാന്തയിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
കെ. രവീന്ദ്രന്‍-ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോഷി, ഷാരോണ്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments