Kesari WeeklyKesari

വാര്‍ത്ത

ഹിന്ദുക്കള്‍ ലോകത്തിന് നല്‍കിയത് സമാധാന സന്ദേശം - മോഹന്‍ജി ഭാഗവത്

on 06 January 2018
Kesari Article

അന്‍ഗുല്‍: (ഒഡീഷ) ഹിന്ദുയിസം മതമല്ലെന്നും ജീവിതരീതിയാണെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസ്താവിച്ചു. സമാധാനത്തിന്റെ സന്ദേശമാണ് എ ല്ലാകാലത്തും ഹിന്ദുക്കള്‍ ലോകത്തിന് നല്‍കിയതെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകശിബിരത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പാശ്ചാത്യലോകം കിഴക്കോട്ട് നോ ക്കുമ്പോള്‍ കണ്ണില്‍ പെടുന്നത് ഭാരത വും ചൈനയും മാത്രം. എന്നാല്‍ എല്ലാവര്‍ക്കും വിശ്വാസം ഭാരതത്തെ മാത്രമാണ്. ഇവിടെ മതന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതരും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. ആര്‍.എസ്.എസ്. ഒരിക്കലും രാഷ്ട്രീ യം കളിച്ചിട്ടില്ല. സഹിഷ്ണുത എന്ന അര്‍ത്ഥം വരുന്ന 'ഹിന്ദുത്വ'ത്തോ ടാണ് സംഘടനയുടെ പ്രതിബദ്ധതയെന്നും സര്‍സംഘചാലക് പറഞ്ഞു.

ആചാര്യന്മാരെ കമ്മ്യൂണിസ്റ്റുകളോട് തുലനം ചെയ്യരുത്: വിചാരകേന്ദ്രം
തിരുവനന്തപുരം: ആധ്യാത്മികാചാര്യന്മാരെ കമ്മ്യൂണിസ്റ്റ് ഏകാധിപതികളോട് തുലനം ചെയ്യാനുള്ള സിപിഎം ശ്രമത്തെ ഭാരതീയ വിചാരകേന്ദ്രം അപലപിച്ചു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സമഗ്രപരിവര്‍ത്തനത്തിനും ദേശീയചേതനയെ ഉണര്‍ത്തുകയും മതവും ആത്മീയതയുമാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്ത സന്ന്യാസിശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദന്‍. സ്വാമിയെപ്പോലുള്ള തപോനിഷ്ഠരെ കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ക്കൊപ്പം തുലനം ചെയ്ത് പ്രദര്‍ ശിപ്പിക്കുന്നത് അവരുടെ സ്മരണയെ അവമതിക്കലാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 27ന് അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
ഈ ആദ്ധ്യാത്മികാചാര്യന്മാരോട് കാലങ്ങളായി കാണിച്ച അനാദരവിന് ജനങ്ങളോട് മാപ്പുപറയണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണെന്നും കാവുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടേണ്ടതാണെന്നും പ്രചരിപ്പിച്ചു നടന്ന സഖാക്കള്‍ ഇപ്പോള്‍ ദുരുദ്ദേശ്യത്തോടെ ക്ഷേത്രകമ്മറ്റികളില്‍ കടന്നുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്ഷേത്രസങ്കേതങ്ങളെ സംഘര്‍ഷഭൂമികളാക്കി  വിശ്വാസികളെ അകറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം ഒളിയാക്രമണങ്ങളെന്ന് പ്രതിനിധിസമ്മേളനം വിലയിരുത്തി.
പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലി
പാല: കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും സ്വതന്ത്രചിന്തയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സഭാ വിമര്‍ശകനുമായ ജോസഫ് പുലിക്കുന്നേലിന് (85) ആദരാഞ്ജലികള്‍. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ക്രിസ്ത്യന്‍ ചടങ്ങുകളൊന്നുമില്ലാതെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഡി സം. 28നായിരുന്നു അന്ത്യം.
ഭാരതീയ പാരമ്പര്യത്തിലും സം സ്‌കാരത്തിലും അടിയുറച്ച വിശ്വാസിയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകനായിരുന്നു. മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോലി രാജിവെക്കുകയായിരുന്നു. കേരള കോണ്‍ ഗ്രസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
ഭാര്യ: പരേതയായ കൊച്ചുറാണി. മക്കള്‍: റസീമ ജോര്‍ജ്ജ്, റീനിമ അശോക്, രാജു ജോസഫ്, രതീമ രവി, പരേതയായ രാഗീമ ജോസഫ്. മരുമക്കള്‍: ജോര്‍ജ് മാത്യു (ചങ്ങനാശ്ശേരി), അഡ്വ. അശോക് എം. ചെറിയാന്‍ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (ഡിസി ബുക്‌സ്, കോട്ടയം).

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments