Kesari WeeklyKesari

ഇതുകേട്ടില്ലേ?

ഇത് മതപരമായ അക്രമമല്ലേ?

on 01 December 2017

ത്തരഭാരതത്തില്‍ തീവണ്ടിയില്‍ സീറ്റിന്റെ പേരിലുള്ള തര്‍ക്കം സം ഘര്‍ഷത്തില്‍ കലാശിക്കുന്നത് മതപരമായ ആക്രമമെന്നു പെരുപ്പിച്ചുകാട്ടുകയും അതിന്റെ ഉത്തരവാദിത്വം അതുമായി പുലബന്ധംപോലുമില്ലാത്ത ഹിന്ദു സംഘടനകളുടെ തലയില്‍ കെട്ടിവെക്കുകയും ചെ യ്യുന്ന 'മഹാപുരുഷന്മാര്‍' ഒന്ന് മലപ്പുറം ജില്ലവരെ വരണം. അവി ടെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന എം.ആര്‍. (മിസല്‍സ് -റുബെല്ല) കുത്തിവെയ്പ് നടത്തുന്ന ആരോഗ്യവകുപ്പിന്റെ ജീവനക്കാരുടെ പരിദേവനങ്ങള്‍ ചെവിയോര്‍ത്ത് കേള്‍ക്കണം. കുത്തിവെയ്പിനു നിയോഗിക്കപ്പെടുന്ന ജീവനക്കാരികള്‍ക്കും മറ്റും ആക്രമത്തിനിരയാകേണ്ടി വരുന്നത് മതപരമായ കാരണത്താലാണെന്ന് അവര്‍ സ്വകാര്യമായി സമ്മതിക്കുന്നു. എന്നാല്‍ പരസ്യമായി പറയാന്‍ തയ്യാറല്ല. ഈ കുത്തിവെയ്പിനെതിരെ ഒരു മുസ്ലീം സംഘടനയും രംഗത്തില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഉള്‍പ്പെടെ പല മതമൗലികവാദി സംഘടനകളും പ്രചരണങ്ങള്‍ ഇറക്കിവിട്ട് കുത്തിവെയ്പിനെ അട്ടിമറിക്കുന്നു; ജീവനക്കാരെ കയ്യേറ്റം ചെയ്യിക്കുന്നു.
വളാഞ്ചേരിക്കടുത്ത എടയൂര്‍ അത്തിപ്പറ്റ ഗവ. എല്‍.പി. സ്‌കൂളില്‍ എം.ആര്‍ കുത്തിവെയ്പു നടത്തിയ ശ്യാമളാബായി എന്ന ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സിനെയാണ് കയ്യേറ്റം ചെയ്ത് കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേല്പിച്ചത്. ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ 'മുപ്പതു പേരടങ്ങുന്ന ഒരു കൂട്ടമാളുകള്‍' എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന് പറയാന്‍ പത്രക്കാരോ ബുദ്ധിജീവികളോ നാവു പുറത്തേയ്ക്കിടുന്നില്ല. തിരുന്നാവായ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളില്‍ കുത്തിവെയ്പ് നടക്കുമ്പോള്‍ കയ്യേറ്റം ചെയ്തവര്‍ 'ഒരു കൂട്ടം രക്ഷിതാക്കളാ' ണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് ആരും പറയുന്നില്ല. കുത്തിവെയ്പിനെതിരെ വാട്‌സാപ്പ് പ്രചരണം നടത്തിയ ഒതുക്കുങ്കല്‍ സ്വദേശിയുടെ പേരുപോലും പറയാന്‍ പത്രങ്ങള്‍ക്കു മടി. ഇസ്ലാം മതത്തിന്റെ പേരില്‍ വളരെ ആസൂത്രിതമായി നടക്കുന്ന ഈ പ്രചരണത്തിന്റെ ഫലം മറ്റു ജില്ലകളില്‍ 90 ശതമാനം കടന്ന കുത്തിവെയ്പ് മലപ്പുറത്ത് 57 ശതമാനം മാത്രമായിരുന്നു എന്നതാണ്. എന്നിട്ടും ഇത് അട്ടിമറിക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാരോ അക്രമത്തിനിരയായ ജീവനക്കാരുടെ സംഘടനകളോ എന്‍.ജി.ഒകളോ ബു.ജികളോ ഒന്നും തയ്യാറല്ല. പച്ചയായ മതഭീകരതയുടെ ഫാസിസ്റ്റ് വിളയാട്ടം എന്ന സ്വന്തം കണ്ണിലെ കരട് മാറ്റാതെ 'ഹിന്ദുഭീകരത' എന്ന ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുകയാണ് ഇക്കൂട്ടര്‍.

നട്ടെല്ല് പാടില്ല, സഖാവെ
പിണറായി വിജയന്റെ ഭാര്യ പഠിപ്പിച്ചിട്ടും 'ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത' സഖാക്കള്‍ തലശ്ശേരിയില്‍ ഉണ്ടെന്നത് വല്ലാത്ത കഷ്ടം തന്നെയാണേ. തലശ്ശേരി മുന്‍ നഗരസഭാംഗമായ സി.ഒ.ടി. നസീറാണ് പാര്‍ട്ടിക്കാരുടെ കണക്കിലെ ഈ മന്ദബുദ്ധി. പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷയിലെ 'മതന്യൂനപക്ഷമാണോ?' എന്ന കോളം നസീര്‍ പുതുക്കിയില്ല എന്നതാണ് മന്ദബുദ്ധി എന്നു വ്യാഖ്യാനിക്കാന്‍ കാരണം. അതിനാല്‍ നസീറിനെ അറിയിക്കാതെ പാര്‍ട്ടി അതു പൂരിപ്പിച്ചു. ഇതറിഞ്ഞ നസീര്‍ പ്രതീകരിച്ചതിങ്ങനെ: 'മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് സഖാവായത്. മതത്തിന്റെ പേരിലുള്ള ഒരു സംവരണവും സ്ഥാ നവും ആഗ്രഹിച്ചിട്ടല്ല.' അംഗത്വം പുതുക്കാതിരുന്ന നസീര്‍ പാര്‍ട്ടിയുടെ കരിമ്പട്ടികയില്‍പെട്ടു. കള്ളക്കേസില്‍ കുടുക്കി പോലീസിനെ കൊണ്ട് പാസ് പോര്‍ട്ട് തടഞ്ഞുവെപ്പിച്ചു. ഇപ്പോള്‍ ബിസിനസ് മുടക്കരുതേ എന്ന് പിണറായിയോട് അപേക്ഷിക്കുകയാണ് പിണറായിയുടെ ഭാര്യയുടെ ശിഷ്യന്‍ കൂടിയായ നസീര്‍. നട്ടെല്ലും തലച്ചോറും ആരു ടെ മുമ്പിലും പണയം വെക്കില്ല എന്ന നസീറിന്റെ നിലപാടാണ് പാര്‍ട്ടിക്ക് രുചിക്കാത്തത്. അതു മാറ്റാന്‍ തയ്യാറില്ലെങ്കില്‍ നസീറിനു തുടര്‍ന്നും പാര്‍ട്ടി വക കൊടുംപീഡനങ്ങള്‍ പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments