Kesari WeeklyKesari

കവിത

മൂന്നുകവിതകള്‍--കാര്യാവില്‍ രാധാകൃഷ്ണന്‍

on 01 December 2017

ഒന്ന്: 

കാഴ്ചകള്‍ 

പ്രഭാതവെയിലില്‍

നിന്‍ പണ്ടത്തെ

പൂ പുഞ്ചിരി

വരണ്ട മണ്ണിലോ

മറഞ്ഞ പ്രണയച്ചിരി

അടിക്കും ചില്ലക്കാറ്റില്‍

വിരഹദുഃഖത്തിന്‍

മൗനച്ചിരി

ഇരുണ്ട വാനത്തിലോ

മൃത്യുവിന്നൊഴിയാച്ചിരി.

 

രണ്ട്:

അക്ഷരവേഗങ്ങള്‍

വായിച്ച് വായിച്ച്

ഞാനെന്നെ

തുറന്നുവിട്ടു

എഴുതിയെഴുതി

എന്നിലേക്കൊളിച്ചു

ഇപ്പോള്‍,

അകവും പുറവും

അറിയാതെ

രാത്രിയൊ പകലോ

തിരക്കാതെ

എന്റെ അക്ഷരവേഗങ്ങള്‍

 

മൂന്ന്: 

പ്രവാസം

മടുത്തൂ ബഹളത്തിന്റെ

വീട്ടിലെ സഹവാസം

തിരിച്ചു പ്രണയത്തിന്റെ

മൗന ഗീതങ്ങള്‍ക്കൊപ്പം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments