Kesari Malayalam WeeklyKesari Malayalam weekly

കേരളത്തിന്റെ ദേശീയ വാരിക

ഒളിയുദ്ധങ്ങള്‍ക്കുപിന്നിലാര്? (മുഖലേഖനം) ഗുരുത്വദോഷികളുടെ പ്രസ്ഥാനം(മുഖപ്രസംഗം) അസഹിഷ്ണുതയും അവാര്‍ഡ് പാപസിയും....സംഘത്തിനുമാത്രമേ നാടിനെ രക്ഷിക്കാനാകൂ(സംഘമാര്‍ഗം)....കേസരി മാധ്യമപുരസ്‌കാങ്ങള്‍ വിതരണം ചെയ്തു......

മുഖപ്രസംഗം

യാത്രാവിശേഷങ്ങള്‍

കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇപ്പോള്‍ യാത്രയിലാണ്. കാസര്‍കോടുനിന്നുമാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുംവിധമാണ് എല്ലാ യാത്രകളും. ഇതില്‍ തന്നെ യാത്രയുടെ സന്ദേശമുണ്ട്. കേരളത്തിന്റെ ഭരണം പിടിക്കുക എന്നതുതന്നെയാണ് എല്ലാ പാര്‍ട്ടികളുടെയും ലക്ഷ്യം. ഓരോ പാര്‍ട്ടിയും വ്യത്യസ്ത മുദ്രാവാക്യങ്ങളും കര്‍മ്മപദ്ധതികളും ഉയര്‍ത്തിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. കേരളം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ വി.എം. സുധീരന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയുടെ മുദ്രാവാക്യവും യാത്രയുടെ പേരും ഒക്കെ വളരെവിചിത്രമാണ്. ജനരക്ഷായാത്ര എന്ന…

തുടര്‍ന്ന് വായിക്കുക

മുഖലേഖനം

പുണ്യമീ സുധീന്ദ്രതീര്‍ത്ഥം-- ആര്‍.ഹരി

പുണ്യമീ സുധീന്ദ്രതീര്‍ത്ഥം-- ആര്‍.ഹരി

കുട്ടിക്കാലത്ത് ഞങ്ങള്‍ക്കെല്ലാം ഒരുമിച്ചു ചേരാന്‍ കഴിഞ്ഞത് തീര്‍ച്ചയായും പൂര്‍വ്വജന്മസുകൃതം കൊണ്ടായിരിക്കണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളുടെ അവസാനത്തിലും നാല്‍പതുകളുടെ ആദ്യവര്‍ഷങ്ങളിലും എറണാകുളത്തെ തിരുമല വെങ്കടേശ്വര ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ നിരന്തരം കാണാറുണ്ടായിരുന്നു. കാര്‍ത്തികപൗര്‍ണ്ണമി, അനന്തചതുര്‍ദശി എന്നീ വിശേഷദിവസങ്ങളിലും എട്ടുദിവസം നീണ്ടുനില്‍ക്കുന്ന…

തുടര്‍ന്ന് വായിക്കുക

ലേഖനം

മരണത്തെ ആഘോഷിക്കുന്നവര്‍- ഒ.നിധീഷ്

മരണത്തെ ആഘോഷിക്കുന്നവര്‍- ഒ.നിധീഷ്

മരണത്തെ അനുസ്മരിക്കുന്നത് തെറ്റല്ല. എന്നാല്‍ മരണത്തെ ആഘോഷിക്കുന്നത്  അഭിലഷണീയമല്ല, പ്രത്യേകിച്ചും ആത്മഹത്യയെ. ശവത്തിന്റെ ജാതിയും മതവും  നോക്കി നീതി നിര്‍ണ്ണയിക്കുന്ന രീതി മാധ്യമങ്ങളുടെ മാനസിക  പാപ്പരത്തമാണ് വെളിവാക്കുന്നത്. ഇവര്‍ മരണത്തെ ആഘോഷമാക്കി തീര്‍ക്കുകയാണ്. ഹരിയാനയില്‍ കുടുംബ വഴക്കിന്റെ പേരില്‍ ദളിത്…

തുടര്‍ന്ന് വായിക്കുക

പ്രത്യേക പതിപ്പുകള്‍

ലേഖനം

അസഹിഷ്ണുതയും അവാര്‍ഡ് വാപസിയും---അരുണ്‍ ശങ്കര്‍

അസഹിഷ്ണുതയും അവാര്‍ഡ് വാപസിയും---അരുണ്‍ ശങ്കര്‍

രേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്ത് അസഹിഷ്ണുത ഭീതിജനകമായി വളര്‍ന്നുവെന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള ആരോപണം. ഇതിനെതിരെ പ്രതിഷേധമായി ബീഹാര്‍ ഇലക്ഷന്റെ സമയത്ത് തുടക്കമിട്ട, പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്ന 'അവാര്‍ഡ് വാപസി' എന്നറിയപ്പെടുന്ന പ്രക്രിയക്ക് അര്‍ദ്ധവിരാമമായെങ്കിലും, അശോക് വാജ്‌പേയിയെ പോലുള്ളവര്‍ ഡിലിറ്റ് ബിരുദം തിരിച്ചുനല്‍കാന്‍ പോകുന്നതായി പ്രഖ്യാപിച്ചുകൊണ്ട്…

തുടര്‍ന്ന് വായിക്കുക

നോവല്‍

ആത്മവിശ്വാസത്തോടെ സാമന്ത്--കെ.എം. മുന്‍ഷി

ഗര്‍ജ്ജാനിലെ ഹമ്മീറിന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ ഭാവനാശാലിയായ, കവി ഹൃദയമുള്ള ഒരു ഉദാരമനസ്‌കന്‍ കൂടിയായിരുന്നു എന്നതില്‍ സംശയമില്ല. അമാനുഷമായ കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് കൊണ്ട് ചരിത്രത്തില്‍ ചിരസ്മരണീയനാകണമെന്നതായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഖലീഫമാരില്‍ പ്രമുഖനായ ഖലീഫ ഒമറിനെപ്പോലെയുള്ള ഒരു മഹാപുരുഷനായി ജനങ്ങളാല്‍ ആരാധിക്കപ്പെടണമെന്നയാള്‍ ആഗ്രഹിച്ചു. 
കലയോടും സംസ്‌കാരങ്ങളോടുമുള്ള…

തുടര്‍ന്ന് വായിക്കുക

അഭിമുഖം

കേരളരാഷ്ട്രീയം സമൂലമാറ്റത്തിന്റെ കോളിളക്കത്തില്‍---ജെ. നന്ദകുമാര്‍

കേരളരാഷ്ട്രീയം സമൂലമാറ്റത്തിന്റെ കോളിളക്കത്തില്‍---ജെ. നന്ദകുമാര്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം 
ആര്‍.എസ്.എസ്സിന്റെ പ്രതീക്ഷയ്‌ക്കൊത്ത് 
മുന്നോട്ടുപോകുന്നോ?…

തുടര്‍ന്ന് വായിക്കുക

സംഘമാര്‍ഗം

''ഹിന്ദുക്കള്‍ നാമൊന്നാണേ...''യു.ഗോപാല്‍മല്ലര്‍

''ഹിന്ദുക്കള്‍  നാമൊന്നാണേ...''യു.ഗോപാല്‍മല്ലര്‍

''അന്ത്യജനഗ്രജനില്ലിവിടെ വര്‍ഗം വര്‍ണം അരുതിവിടെ
സകലരുമമ്മയ്‌ക്കോമനമക്കള്‍ ബന്ധുക്കള്‍ നാം ഒന്നാണേ
ഹിന്ദുകള്‍ നാമൊന്നാണേ........ഹിന്ദുഭഗീരഥി ഒന്നാണേ''
എന്ന ഗണഗീതത്തിലെ ആശയം സാര്‍ത്ഥകമാക്കുന്നതില്‍ പ്രാരംഭകാലംതൊട്ട് സംഘം ബദ്ധശ്രദ്ധമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവം പറയാം.
നാഗ്പൂര്‍കാരനായ…

തുടര്‍ന്ന് വായിക്കുക

ലേഖനം

ശബരിമല വിവാദത്തിനുപിന്നിലെ ശക്തികള്‍---എം.പി. ബിപിന്‍

ഹിന്ദുവിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആക്രമിക്കുക എന്നത് ഒരു വലിയ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.  അതുവഴി ഹിന്ദുവിനെ ഉന്മൂലനാശം ചെയ്യുക എന്നതാണ്  ലക്ഷ്യമിടുന്നത് എന്നും കരുതേണ്ടിയിരിക്കുന്നു.  ഈ ഗൂഢപദ്ധതിയുടെ ആത്യന്തിക ലക്ഷ്യം  ഭാരതത്തെ നശിപ്പിക്കുക എന്നതതുതന്നെയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള…

തുടര്‍ന്ന് വായിക്കുക