Kesari Malayalam WeeklyKesari Malayalam weekly

കേരളത്തിന്റെ ദേശീയ വാരിക

കേരളത്തില്‍ നിന്നും സൊമാലിയയിലേക്കുള്ള ദൂരം.... അഴിമതിയ്ക്ക് കാവല്‍ക്കാരനായി ആന്റണി....ലോകം ഇടിഞ്ഞുവീഴുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഭാരതം..... കാലാവസ്ഥാമാറ്റം: ആശങ്കയേറുന്നു.............ഭാരത്മാതാകീ ജയ് വിളിക്കുമ്പോള്‍.....സംഘടനയുടെ ഉത്ഥാനവും പതനവും......സോണിയ പ്രതിക്കൂട്ടില്‍തന്നെ......ജിഷ എന്ന പ്രതീകം.....ഗുരുനിന്ദ.....അര്‍മേനിയന്‍ ഹിന്ദുക്കള്‍: ഒരുപോരാട്ടത്തിന്റെ ഓര്‍മ്മകള്‍.....ത്രിപുരസുന്ദരിയുടെ ഉത്സവം......

മുഖപ്രസംഗം

കേരളത്തില്‍ നിന്നും സൊമാലിയയിലേക്കുള്ള ദൂരം

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വിവാദ രൂപത്തിലെങ്കിലും ചര്‍ച്ചയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മലയാളികള്‍ നന്ദി പറയണം. മതവും മതേതരത്വവുമാണ് മലയാളികള്‍ നാലു നേരവും വയറുനിറച്ച് കഴിക്കുന്നതെന്ന് തോന്നും ഇടതു-വലതുമുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ വായിച്ചാല്‍. ദളിത്-പിന്നാക്ക-വനവാസി വിഭാഗങ്ങളുടെ ദയനീയസ്ഥിതിയെക്കുറിച്ച് ഈ തിരഞ്ഞെടുപ്പിലെങ്കിലും ചര്‍ച്ചയാകുവാന്‍ കാരണം തിരുവനന്തപുരത്ത് നരേന്ദ്രമോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗമാണ്. കേരളത്തിലെ വനവാസികളുടെ ഇടയിലെ ശിശുമരണ നിരക്ക്…

തുടര്‍ന്ന് വായിക്കുക

മുഖലേഖനം

ദളിതര്‍ക്കും ദരിദ്രര്‍ക്കും മരണം വിധിക്കുന്നവര്‍ - ടി.വിജയന്‍

ദളിതര്‍ക്കും ദരിദ്രര്‍ക്കും മരണം വിധിക്കുന്നവര്‍ - ടി.വിജയന്‍

പെരുമ്പാവൂരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പൈശാചികമായി കൊല്ലപ്പെട്ട പട്ടികജാതിക്കാരിയായ ജിഷ മലയാളി മനസ്സിനു മുമ്പില്‍ ഉയര്‍ത്തുന്ന സമസ്യ വലുതാണ്. എന്തുകൊണ്ട് ഇത്തരം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു? സൂര്യനെല്ലി പെണ്‍കുട്ടി, ശാരി, അനഘ തുടങ്ങി നീണ്ടുപോകുന്ന ഈ പട്ടികയ്ക്ക് ഉത്തരവാദി ആരാണ്? ഇത്തരം കേസ്സുകളില്‍ കുടുങ്ങുന്ന വന്‍സ്രാവുകള്‍ കേസ്സുകള്‍ തേച്ചുമായ്ച്ചുകളഞ്ഞു…

തുടര്‍ന്ന് വായിക്കുക

ലേഖനം

അംബേദ്കറും ആര്‍.എസ്.എസ്സും-യു.ജി.എം.

അംബേദ്കറും ആര്‍.എസ്.എസ്സും-യു.ജി.എം.

''ഈശാവാസ്യമിദം സര്‍വ്വം'' എന്ന് വൈദികകാലത്ത് ഉദ്‌ഘോഷിച്ചപ്പോള്‍ ഭാരതത്തില്‍ ജാതീയതയും അസ്പൃശ്യതയും ഉണ്ടായിരുന്നില്ല. ഇവ എപ്പോള്‍, എങ്ങിനെ വന്നുകൂടി എന്നത് ഇപ്പോഴും വ്യക്തവുമല്ല. ഏതായാലും ജാതീയതയുടെയും അസ്പൃശ്യതയുടെയും പേരില്‍ വിശാലമായ ഹിന്ദുസമൂഹത്തിലെ ചില ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവഗണനയും അവജ്ഞതയും…

തുടര്‍ന്ന് വായിക്കുക

പ്രത്യേക പതിപ്പുകള്‍

ലേഖനം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ദേശീയത! - എം.പി.അജിത്കുമാര്‍

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ദേശീയത! - എം.പി.അജിത്കുമാര്‍

ന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ദേശീയത മരീചികപോലെയാണ്. ചൈനയില്‍ മാവോയും റഷ്യയില്‍ സ്റ്റാലിനും തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി പടപൊരുതിയപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു തുരങ്കംവയ്ക്കുകയും സ്വാതന്ത്ര്യസമരസേനാനികളെ ഒറ്റുകൊടുക്കുകയുമാണുണ്ടായത്. ആദ്യമെ അവര്‍ രാഷ്ട്രപിതാവായ ഗാന്ധിജിയോടുതന്നെ അനീതികാട്ടി. യൂറോപ്യന്‍മുതലാളിത്തത്തിന്റെ ഉല്‍പ്പന്നങ്ങളായ ഇംഗ്ലീഷ്…

തുടര്‍ന്ന് വായിക്കുക

നോവല്‍

ഹമ്മീറിനെ തിരിച്ചറിയുന്നു-കെ.എം. മുന്‍ഷി

ഹമ്മീറിനെ  തിരിച്ചറിയുന്നു-കെ.എം. മുന്‍ഷി

ര്‍വ്വജ്ഞന്‍ ക്ഷേത്രത്തിലെ ശാന്തിയും വിശുദ്ധിയും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനായിരുന്നു. നിത്യപൂജകള്‍ നിര്‍വിഘ്‌നം നടന്നുകൊണ്ടിരുന്നു. ഈ പ്രപഞ്ചസൃഷ്ടി ഉണ്ടായപ്പോള്‍ എന്തെല്ലാം ഉണ്ടായോ അവയെല്ലാം അതിന്റെ കാലമാകുമ്പോള്‍ സ്വയം അപ്രത്യക്ഷമാകും. ശാശ്വത സത്യത്തെ ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും ക്ഷയിപ്പിക്കാനാവില്ലെന്ന്…

തുടര്‍ന്ന് വായിക്കുക

ലേഖനം

ഗാന്ധിവധം: നിരോധനം: സംഘവിജയം - മാ.ഗോ.വൈദ്യ

ഗാന്ധിവധം: നിരോധനം: സംഘവിജയം - മാ.ഗോ.വൈദ്യ

1948 ജനുവരി 30- ഗാന്ധിവധത്തിന്റെ പേരില്‍  നാം എല്ലാം ഓര്‍മ്മിക്കുന്ന തിയ്യതിയാണ്. സമ്പൂര്‍ണ്ണ…

തുടര്‍ന്ന് വായിക്കുക

സംഘമാര്‍ഗം

ആത്മകഥ എഴുതുന്നത് ഭാരതീയ സമ്പ്രദായമല്ല -യു.ഗോപാല്‍മല്ലര്‍

ടിയന്തരാവസ്ഥയില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനായ ദത്തോപന്ത്ജി ഠേംഗ്ഡി ഒളിവില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഭാരതത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള യത്‌നത്തില്‍ വ്യാപൃതനായ ഠേംഗ്ഡിജിക്ക് അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന പല കക്ഷികളിലുംപെട്ട ദേശീയ നേതാക്കളെ സമ്പര്‍ക്കം ചെയ്യേണ്ടിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന അശോക് മെഹതയെ കാണേണ്ട ചുമതലയും അദ്ദേഹത്തിനായിരുന്നു. എപ്പോഴും സര്‍ക്കാര്‍ ചാരന്മാര്‍ പിന്തുടരാന്‍ സാധ്യതയുള്ളതിനാല്‍…

തുടര്‍ന്ന് വായിക്കുക

ലേഖനം

സോണിയയുടെ അഴിമതി വീണ്ടും പുറത്താകുന്നു - എം.പി. ബിപിന്‍

കോണ്‍ഗ്രസ്സിന്റെ അഴിമതിയുടെ കിരീടത്തില്‍ ഇതാ ഒരു പൊന്‍തൂവല്‍ കൂടി. 3600 കോടി  അഗസ്റ്റ വെസ്റ്റ്‌ലണ്ട് ഹെലികോപ്ടര്‍ ഇടപാടിലെ  കോഴ. കോമണ്‍ വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി ഖനി, 2ജി തുടങ്ങിയ അസംഖ്യം അഴിമതികളുടെ  പട്ടികയില്‍ ചേര്‍ക്കാ ന്‍ അവര്‍ക്ക് ഒരെണ്ണം  കൂടി ലഭിച്ചിരിക്കുന്നു.
കോഴക്കഥയുടെ…

തുടര്‍ന്ന് വായിക്കുക